വന്ദേ ഭാരത്‌ മണ്ടത്തരം; കേരളത്തില്‍ പ്രായോഗികമല്ല- ഇ ശ്രീധരന്‍

പാലക്കാട്: 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള വന്ദേ ഭാരത്‌ എക്സ്പ്രസ് വെറും 90 കിലോമീറ്റര്‍ വേഗത മാത്രം ഗ്യാരണ്ടിയുള്ള കേരളത്തിലെ റെയിവേ ട്രാക്കില്‍ കൊണ്ടുവന്ന് ഓടിക്കുന്നത് മണ്ടത്തരമാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എം ഡിയും ബിജെപി പാലക്കാട് നിയമസഭാ നിയോജക മണ്ഡലം സ്ഥാനാര്‍ഥിയുമായിരുന്ന ഇ ശ്രീധരന്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ഇ ശ്രീധരന്‍. 

''വന്ദേ ഭാരത്‌ എക്സ്പ്രസ് കേരളത്തില്‍ അപ്രായോഗികമാണ്. പബ്ളിസിറ്റിക്കും ഷോ കാണിക്കാനുമൊക്കെ കൊള്ളാം. എന്നാല്‍ വെറും 100 കിലോമീറ്റര്‍ വേഗത മാത്രം വാഗ്ദാനം ചെയ്യുകയും 90 കിലോമീറ്റര്‍ വേഗതയില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുകയും ചെയ്യുന്ന കേരളത്തിലെ ട്രാക്കുകളില്‍ വന്ദേ ഭാരത്‌ ഓടിയാലും ആ സ്പീഡ് മാത്രമേ ലഭിക്കൂ''-  ഇ ശ്രീധരന്‍ പറഞ്ഞു.

ഈ മാസം 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത്‌ എക്സ്പ്രസിന്റെ രണ്ടു ട്രെയ്നുകളാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓടുന്ന  വന്ദേ ഭാരത്‌ എക്സ്പ്രസിന് കോഴിക്കോട്, തിരൂര്‍, തൃശ്ശൂര്‍, എറണാകുളം ടൌണ്‍, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലാണ് നിലവില്‍ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുള്ളത്.  

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More