എന്‍ സി പി പിളര്‍ത്തി മുഖ്യമന്ത്രിയാകാന്‍ അജിത്‌ പവാര്‍; പാര്‍ട്ടിയില്‍ വിമതനീക്കമില്ലെന്ന് ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ നാഷണലിസ്റ്റ്‌ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍ സി പി ) പിളര്‍ത്തി മുഖ്യമന്ത്രിയാകാന്‍ മുതിര്‍ന്ന നേതാവും ശരദ് പവാറിന്റെ അനന്തരവനുമായ അജിത്‌ പവാര്‍ ശ്രമിക്കുന്നുവെന്ന പ്രചരണം ശക്തമായിരിക്കെ വാര്‍ത്ത നിഷേധിച്ചുകൊണ്ട് എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തെത്തി. എന്‍ സി പിയില്‍ അത്തരത്തില്‍ യാതൊരു വിഭാഗീയതയും ഇല്ല. അതൊക്കെ മാധ്യമ പചാരണങ്ങള്‍ മാത്രമാണ്. പാര്‍ട്ടി എം എല്‍ എമാരുടെ യോഗം ആരും വിളിച്ചിട്ടില്ല. അത്തരത്തിലൊരു വിമതനീക്കവും നടക്കുന്നില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. 

അജിത്‌ പവാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളില്‍ മുഴുകിയിരിക്കുകയാണ് എന്ന് പറഞ്ഞ ശരദ് പവാര്‍, മാധ്യമങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു അഭൂഹം നടക്കുന്നത് എന്നും കൂട്ടിച്ചേര്‍ത്തു. ഇതിനിടെ കോണ്‍ഗ്രസ്, എന്‍ സി പി, ശിവസേന എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാവികാസ് ആഘാഡി നാഗ്പൂരില്‍ നടത്തിയ റാലിയില്‍ ഉദ്ദവ് താക്കാറെക്കൊപ്പം അജിത്‌ പവാര്‍ വേദിയിലെത്തി. എന്നാല്‍ പ്രസംഗിച്ചില്ല എന്നത് ശ്രദ്ധേയമാണ്. എന്‍ സി പിയെ പ്രതിനിധീകരിച്ച് റാലിയില്‍ സംസാരിച്ചത് മഹാരാഷ്ട്രാ സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പട്ടീലായിരുന്നു. 

മഹാരാഷ്ട്രയില്‍ നിലവില്‍ ബിജെപി- ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ) കൂട്ടുകെട്ടാണ് ഇപ്പോള്‍ ഭരിക്കുന്നത്. ശിവസേന പിളര്‍ത്തിയെത്തിയ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 16 എം എല്‍ എ മാരെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടുള്ള കേസ് കോടതിയില്‍ നടക്കുകയാണ്. ഇതില്‍ എതിരായ വിധി വന്നാല്‍ മന്ത്രിസഭയുടെ ഭാവി അവതാളത്തിലാകും.ഈ പ്രതിസന്ധി മുന്നില്‍കണ്ടാണ്‌ എന്‍ സി പി പിളര്‍ത്തി അജിത്‌ പവാറിനെ കൂടെകൂട്ടാന്‍ ബിജെപി വല വിരിക്കുന്നത്. 15 എം എല്‍ എ മാരുമായി ബി ജെ പി പാളയത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനമാണ് ബിജെപി അജിത്‌ പവാറിന് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് മാധ്യമവാര്‍ത്ത. ഈ പശ്ചാത്തലത്തിലാണ് വാര്‍ത്ത നിഷേധിച്ചുകൊണ്ട് എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തെത്തിയത്. 

Contact the author

National Desk

Recent Posts

National Desk 8 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 9 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More