തിരുവനന്തപുരം: മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജിന്റെ രാജിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബാബു ജോര്‍ജ്ജ് പാര്‍ട്ടി വിട്ടതുകൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും പോകുന്നവര്‍ പോകട്ടെ എന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്. അച്ചടക്ക ലംഘനം നടത്തിയതിന് ബാബു സസ്‌പെന്‍ഷനിലായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ചില നേതാക്കള്‍ അനുവദിക്കുന്നില്ലെന്നും വേറിട്ട അഭിപ്രായമുളളവരെ ഭയപ്പെടുത്തി നിശബ്ദരാക്കുകയാണെന്നും ആരോപിച്ചാണ് ബാബു ജോര്‍ജ്ജ് കോണ്‍ഗ്രസ് വിട്ടത്.
അതേസമയം, പാര്‍ട്ടി വിട്ട (കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം) ജോണി നെല്ലൂര്‍ അത്ര പ്രധാനപ്പെട്ട നേതാവൊന്നുമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദ്ദേഹത്തിന്റെ കേരളാ കോണ്‍ഗ്രസില്‍നിന്നുളള രാജി യുഡിഎഫിനെ ബാധിക്കില്ലെന്നും വര്‍ഷങ്ങളായി ജോണി യുഡിഎഫുമായി സഹകരിക്കാറില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോള്‍ പല നേതാക്കളും രാജിവെക്കും. അതൊന്നും പാര്‍ട്ടിയെ ബാധിക്കില്ല. ജോണി നെല്ലൂര്‍ കേരളാ കോണ്‍ഗ്രസുകാരനായാണ് യുഡിഎഫിലെത്തിയത്. അദ്ദേഹം രാജിവെച്ചതിനാല്‍ വേറൊരാളെ കേരളാ കോണ്‍ഗ്രസ് യുഡിഎഫ് യോഗത്തിലേക്ക് അയക്കും. വര്‍ഗീയ- ഫാസിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കു മാത്രമേ യുഡിഎഫില്‍ നില്‍ക്കാനാവുകയുളളു'- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.