എം എ യൂസഫലിയുടെ മാനനഷ്ടക്കേസ്; ഷാജന്‍ സ്‌കറിയ മാപ്പുപറഞ്ഞു

കോഴിക്കോട്: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ഷാജന്‍ സ്‌കറിയ മാപ്പുപറഞ്ഞു. വ്യാജവാര്‍ത്ത നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യൂസഫലി കഴിഞ്ഞ ദിവസം ഷാജന്‍ സ്‌കറിയക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. നഷ്ടപരിഹാരമായി പത്തുകോടി രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. അതിനുപിന്നാലെയാണ് ഷാജന്‍ സ്‌കറിയ ഖേദം പ്രകടിപ്പിച്ചത്. താന്‍ ഒരു വ്യക്തി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യൂസഫലി ഭാര്യയെ വീണ്ടും വിവാഹം കഴിച്ചെന്ന് പറഞ്ഞതെന്നും അയാള്‍ നല്‍കിയ വിവരം തെറ്റായിരുന്നു. അക്കാര്യം തിരുത്തുകയാണെന്നും ഷാജന്‍ സ്‌കറിയ പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനല്‍ വഴി മാര്‍ച്ച് ആറിന് പുറത്തുവിട്ട വീഡിയോ ആണ് നിയമനടപടിക്കാധാരം. ഷാജന്‍ സ്‌കറിയ തന്നെയാണ് വീഡിയോയില്‍ യൂസഫലിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മൂന്ന് പെണ്‍കുട്ടികളായതിനാല്‍ യൂസഫലി ഭാര്യയെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം ചെയ്‌തെന്നും ഏകീകൃത സിവില്‍ കോഡിനെ അംഗീകരിക്കുന്നയാളാണ് യൂസഫലിയെന്നുമാണ് ഷാജന്‍ സ്‌കറിയ വീഡിയോയില്‍ പറയുന്നത്.

എന്നാല്‍ താന്‍ ഭാര്യയെ രണ്ടാമത് വിവാഹം ചെയ്തിട്ടില്ലെന്നും തന്നെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനായി നല്‍കിയ വാര്‍ത്തയാണതെന്നും യൂസഫലി വക്കീല്‍ നോട്ടീസില്‍ പറയുന്നു. താന്‍ ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞത് മതനിന്ദാപരമായ പരാമര്‍ശമാണെന്നും സമൂഹത്തില്‍ ഇസ്ലാം വിരുദ്ധ മനോഭാവമുണ്ടാക്കുകയായിരുന്നു സ്‌കറിയയുടെ ലക്ഷ്യമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More