മുഗള്‍ ചരിത്രം പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയത് ചരിത്രത്തോട് ചെയ്യുന്ന അനീതി- പാളയം ഇമാം

തിരുവനന്തപുരം: മുഗള്‍ ചരിത്രത്തെയും അബുള്‍ കലാം ആസാദിനെപ്പോലുളളവരെയും പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. ഇസ്ലാം വരണ്ട മതമല്ലെന്നും എല്ലാത്തരം കലയും ആഘോഷവും ചേര്‍ന്ന സര്‍ഗാത്മകതയാണ് ഇസ്ലാം മുന്നോട്ടുവയ്ക്കുന്നതെന്നും സുഹൈബ് മൗലവി പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'മുഗള്‍ ചരിത്രം ഗൗരവത്തില്‍ പഠിക്കേണ്ടതാണ്. വൈവിധ്യമുളള ചരിത്രത്തെ ഏക ശിലാത്മകമാക്കാനാണ് ചിലരെങ്കിലും ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രം പാഠഭാഗങ്ങളില്‍ നിന്ന് നീക്കിയത് അംഗീകരിക്കാന്‍ കഴിയില്ല. അത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. എന്‍സിഇആര്‍ടി പുനര്‍വിചിന്തനത്തിന് തയാറാകണം'- വി പി സുഹൈബ് മൗലവി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എലത്തൂര്‍ ട്രെയില്‍ തീവയ്പ്പ് കേസില്‍ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. 'ഒരു മുസ്ലീം പേരുകാരനാണ് പ്രതിസ്ഥാനത്ത് വന്നത്. അത് ഏറെ വേദനയുണ്ടാക്കുന്ന കാര്യമാണ്. ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു സമീപനവും ഇസ്ലാമില്‍ ഇല്ല. എല്ലാ മതങ്ങളും മനുഷ്യനെ പഠിപ്പിക്കുന്നത് സമാധാനമാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More