വന്ദേ ഭാരത് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് 435 രൂപ; കാസര്‍ഗോട്ടേക്ക് 1590

തിരുവനന്തപുരം: ഈ മാസം 25 പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത്‌ എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്ക് റെയില്‍ വേ പുറത്തുവിട്ടു. ഇതനുസരിച്ച് ഇന്ന് (ഞായര്‍) രാവിലെ 8 മണിമുതല്‍ ബുക്കിംഗ് ആരംഭിച്ചു. ഐ ആര്‍ സി ടി സി വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓഫ് ലൈനില്‍ അതത് സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടര്‍ വഴിയും  ബുക്കിംഗ് നടത്താം. 

ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് കോച്ച്  എന്നീ വിഭാഗങ്ങളിലേക്ക് വ്യത്യസ്ത നിരക്കാണ്. ഏറ്റവും അടുത്ത സ്റ്റേഷനുകളായ തിരുവനന്തപുരം- കൊല്ലം ചെയര്‍ കാറിന് 435 രൂപയാണ് നിരക്ക്. എന്നാല്‍ കൊല്ലത്തേക്ക് എക്സിക്യൂട്ടീവ് കോച്ചിലാണ് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ 820 രൂപ ടിക്കറ്റിനു കൊടുക്കണം. തിരുവനന്തപുരം -കാസര്‍കോട് ചെയര്‍കാറിന് 1590 രൂപയും എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയുമാണ് നിരക്ക്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ്‌ വരെയുള്ള ടിക്കറ്റ് നിരക്കുകള്‍ ഇപ്രകാരമാണ്. തിരുവനന്തപുരം- കൊല്ലം ചെയര്‍ കാര്‍- 435 രൂപ, എക്സിക്യൂട്ടീവ് കോച്ച്- 820 രൂപ. കോട്ടയം- 555, 1,075, എറണാകുളം നോർത്ത്– 765, 1,420, തൃശൂർ– 880, 1,650, ഷൊർണൂർ– 950, 1,775, കോഴിക്കോട്– 1,090, 2,060, കണ്ണൂർ– 1,260, 2,415, കാസർകോട്– 1,590, 2,880.

കാസര്‍ഗോട്ടുനിന്ന് തിരുവനന്തപുരം വരെയുള്ള നിരക്കുകള്‍ താഴെ കാണുന്നത്  പ്രകാരമാണ്. കണ്ണൂർ – 445, 840 കോഴിക്കോട്–625,1195 ഷൊർണൂർ– 775,1510 തൃശൂർ– 825, 1600 എറണാകുളം– 940, 1835 കോട്ടയം– 1250, 2270 കൊല്ലം– 1435, 2645 തിരുവനന്തപുരം– 1520, 2815. ചെയര്‍ കാറില്‍ ആകെ 914 സീറ്റുകളും എക്സിക്യൂട്ടീവ് കോച്ചില്‍ 86 സീറ്റുകളുമാണ് ഉള്ളത്. 

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More