ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത് എന്ന ലക്ഷ്യത്തോടെ സിപിഎം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം നാലായി കുറച്ചു. 2018-ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഎം 19 മണ്ഡലങ്ങളിലാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മതേതര കക്ഷികള്‍ തമ്മില്‍ ത്രികോണ മത്സരം നടന്നാല്‍ ബിജെപി വിജയിക്കും എന്നതിനാലാണ് മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം കുത്തനെ കുറച്ചത് എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
സിപിഎം മൂന്നു തവണ വിജയിച്ച ചിക്കബെല്ലാപ്പുര്‍ ബാഗെപ്പള്ളി, സംവരണ മണ്ഡലമായ കല്‍ബുര്‍ഗി റൂറല്‍, ബംഗളുരുവിനു സമീപമുള്ള കെ ആര്‍ പുര, കൊലാറിലെ കെ ജി എഫ് എന്നീ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇതില്‍ കൊലാറിലെ കെ ജി എഫ് മണ്ഡലത്തിലും നേരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി രണ്ടുവട്ടം വിജയിച്ചിട്ടുണ്ട്. സിപിഎം മത്സരിക്കുന്ന നാലിടങ്ങളില്‍ മൂന്നിടത്ത് ജെ ഡി യു സിപിഎമ്മിനെ പിന്തുണക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ 7 മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം. മറ്റിടങ്ങളില്‍ കോണ്‍ഗ്രസിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കാനാണ് പാര്‍ട്ടി തീരുമാനം. മത്സരിക്കുന്ന 7 സീറ്റുകളില്‍ കോണ്‍ഗ്രസും സിപിഐയും തമ്മില്‍ സൌഹൃദ മത്സരമായിരിക്കും നടക്കുക എന്ന് കോണ്‍ഗ്രസ് വക്താവും കര്‍ണാടക ചുമതലയുള്ള നേതാവുമായ രണ്ദീപ് സിംഗ് സുര്‍ജെവാലാ പറഞ്ഞു.