മുംബൈ: ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഇരുപത് ദിവസത്തിനുളളില്‍ വീഴുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള മഹാരാഷ്ട്ര സര്‍ക്കാരിന്റെ മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കോടതിയുടെ ഉത്തരവിനായി തന്റെ പാര്‍ട്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. ഷിന്‍ഡെയുടെ പാര്‍ട്ടിയിലെ 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്നതുള്പ്പെടെയുളള ഉദ്ധവ് പക്ഷത്തിന്റെ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സഞ്ജയ് റാവത്തിന്റെ പരാമര്‍ശം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'നിലവിലെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ 40 എംഎല്‍എമാരുടെയും സര്‍ക്കാര്‍ 15-20 ദിവസങ്ങള്‍ക്കുളളില്‍ തകരും. ഈ സര്‍ക്കാരിന്റെ മരണവാറണ്ട് പുറപ്പെടുവിച്ചുകഴിഞ്ഞു. അതില്‍ ആരാണ് ഒപ്പിടുക എന്ന് ഇപ്പോള്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു' - സഞ്ജയ് റാവത്ത് പറഞ്ഞു. ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ വീഴുമെന്ന് സഞ്ജയ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു. റാവത്ത് വ്യാജ ജ്യോത്സ്യനാണ് എന്നാണ് ഷിന്‍ഡെ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി ദീപക് കേസാര്‍ക്കര്‍ ഇതിനോട് പ്രതികരിച്ചത്.
2022 ജൂണിലാണ് ഷിന്‍ഡെയും 39 എംഎല്‍എമാരും ബിജെപിയെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിച്ചത്. ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രിയായുമാണ് ചുമതലയേറ്റത്.