മാഡ്രിഡ്: സ്പെയിനില്‍ തോഴിലില്ലായ്മ കുത്തനെ ഉയരുന്നു. ഈ സമ്പത്തിക പാദത്തിലെ ചൊവാഴ്ച പുറത്തുവന്ന നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്‍സ്റ്റിട്ട്യൂട്ട് റിപ്പോര്‍ട്ട് പ്രകാരം ലോക്ക് ഡൌണിനുശേഷം 14.4% ആണ് തോഴിലില്ലായ്മാ നിരക്ക്. യൂറോപ്പിലെ നാലാമത്തെ മികച്ച സമ്പദ് വ്യവസ്ഥയായി കണക്കാക്കപ്പെടുന്ന സ്പെയിനിനേറ്റ വന്‍തിരിച്ചടിയാണ് കൊറോണ വ്യാപനം. കോവിഡ്-19 മൂലം ദിനേന ആയിരങ്ങളുടെ ജീവനാണ് സ്പെയിനില്‍ പൊലിഞ്ഞത്. കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണ്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അതിരൂക്ഷമായാണ് ബാധിച്ചത് എന്നാണ് പുതുതായി പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2008 ലെ സാമ്പത്തിക മാന്ദ്യകാലത്തുപോലും യൂറോപ്പിലെ ഏറ്റവും ശക്തമായ സാമ്പത്തിക ശക്തിയായിരുന്ന സ്പെയിനില്‍ ആണ് അക്കാലത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നതും സ്പെയിനിലാണ്.
യൂറോപ്പില്‍ ഏറ്റവുമധികം കോവിഡ് മരണങ്ങള് നടന്ന രണ്ടു രാജ്യങ്ങളിലൊന്നാണ് സ്പെയിന്. മറ്റൊന്ന് ഇറ്റലിയാണ്. കൊറോണ വ്യാപനം അനിയന്ത്രിതമായതിനെ തുടര്‍ന്ന് മാര്‍ച്ച് 14 നാണ് ഇവിടെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്.