'തട്ടിപ്പുകാര്‍ ഗുജറാത്തികളാണെങ്കില്‍ എല്ലാം പൊറുക്കപ്പെടും' - പരാമര്‍ശത്തില്‍ തേജസ്വി യാദവിനെതിരെ മാനനഷ്ടക്കേസ്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കുപിന്നാലെ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ മാനനഷ്ടക്കേസ്. തട്ടിപ്പുകാര്‍ ഗുജറാത്തികളാണെങ്കില്‍ എല്ലാം പൊറുക്കപ്പെടുമെന്ന പരാമര്‍ശത്തില്‍ ഗുജറാത്തിലെ അഹമ്മദാബാദ് കോടതിയിലാണ് തേജസ്വിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. 'രാജ്യത്തിന്റെ നിലവിലെ സാഹചര്യമനുസരിച്ച്, ബിസിനസുകാരായ കളളന്മാരും കൊളളക്കാരും ഗുജറാത്തികളാണെങ്കില്‍ അവരുടെ എല്ലാ പാപങ്ങളും പൊറുക്കപ്പെടും'- എന്നാണ് തേജസ്വി യാദവ് പറഞ്ഞത്. 

ഒളിവില്‍ കഴിയുന്ന ഇന്ത്യന്‍ വ്യവസായി മെഹുല്‍ ചോക്‌സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പിന്‍വലിച്ചതിനുപിന്നാലെയായിരുന്നു തേജസ്വിയുടെ പരാമര്‍ശം. ഇതിനെതിരെ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഹരേഷ് മേത്ത എന്നയാളാണ് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതിയില്‍ പരാതി നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുജറാത്തികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശമാണ് തേജസ്വി നടത്തിയതെന്നും പരാമര്‍ശമുള്‍പ്പെട്ട വീഡിയോ സഹിതമാണ് പരാതി നല്‍കിയതെന്നും ഹരേഷ് മേത്ത പറഞ്ഞു. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് തേജസ്വി യാദവിനെതിരെ കേസെടുത്തത്. മെയ് ഒന്നിനാണ് വാദം കേള്‍ക്കുക. ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി തേജസ്വിക്ക് സമന്‍സ് അയച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More