'അയാള്‍ ജയിലില്‍ പോകട്ടെ, അതിന് ശേഷം സമരം അവസാനിപ്പിക്കാം' - ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍

ഡല്‍ഹി: കേസ് എടുത്തതുകൊണ്ട് മാത്രം ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരായ സമരം അവസാനിപ്പിക്കില്ലെന്ന് ഗുസ്തി താരങ്ങള്‍. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയും അദ്ദേഹത്തെ ജയിലില്‍ അടക്കുകയും ചെയ്താല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂവെന്നും താരങ്ങള്‍ വ്യക്തമാക്കി. 'സുപ്രീം കോടതിയുടെ ഉത്തരവിനെ ഞങ്ങൾ മാനിക്കുന്നു, പക്ഷേ ഞങ്ങൾക്ക് ഡൽഹി പോലീസിൽ വിശ്വാസമില്ല. നിരവധി വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചആള്‍ക്ക് എതിരെയാണ് ഈ പ്രതിഷേധമെന്നും നീതിക്കുവേണ്ടി അവസാനം വരെ പോരാടുമെന്നും' ഗുസ്തി താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രിംകോടതി ഇടപെട്ടതോടെയാണ് ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി എം പി ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഇതിനു പിന്നാലെ രണ്ട് എഫ്.ഐ.ആറുകളാണ് ബ്രിജ് ഭൂഷനെതിരെ രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത താരം നൽകിയ പരാതിയിൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് ഒരു എഫ്.ഐ.ആർ. ശേഷിക്കുന്ന ആറ് പേരുടെ പരാതിയിലാണ് രണ്ടാമത്തേത്.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More