ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായുള്ള റജിസ്‌ട്രേഷൻ ഇന്നുമുതല്‍

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കാന്‍ നടപടികളുമായി കേരളം. മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ രജിസ്ട്രേഷന്‍ ഇന്ന് വൈകീട്ടോടെ ആരംഭിക്കും. തിരിച്ച് വരാനാഗ്രഹിക്കുന്നവർ www.registernorkaroots.org എന്ന വെബ്‌സൈറ്റിലൂടെ പേര് റജിസ്ട്രർ ചെയ്യണം. കൊവിഡ്-19 ഇല്ലെന്ന് അതാത് സ്ഥലത്തെ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടൂ. ഇവരെ ക്വാറന്റീന്‍ ചെയ്യുന്നതിനുള്ള സൌകര്യങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തണം.

ഇതര സംസ്ഥാനങ്ങളിൽ ചികിത്സക്ക് പോയവര്‍, പഠനം, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം എന്നിവയ്ക്കായി പോയവർ, അടച്ചിട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാർത്ഥികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, വിരമിച്ചവർ, കൃഷിപ്പണിക്കായി മറ്റു സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കാണ് തിരിച്ചുവരുന്നതിൽ പ്രഥമ പരിഗണന. 

പ്രവാസി  റജിസ്‌ട്രേഷൻ

നാട്ടിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് രജിസ്റ്റർ ചെയ്യാനായി നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് രജിസ്ട്രേഷൻ ഞായറാഴ്ചയാണ് ആരംഭിച്ചത്. 2,70,000 പേരാണ് രണ്ടു ദിവസത്തിനുള്ളിൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത്.

Contact the author

News Desk

Sukumaran Pakideeri
3 years ago

Dear Sirs, I hope the authorities will appreciate that it will be difficult to go to a registered Medical officer to get the certificate when the lock down is going on. My son is stranded in Boreville (Mahatashtra State) and could not travel back because of the lock down continue. I heard that the Kerala Govt will contact the other state for smooth operation of bringing the Keralites who are stuck in other states. Therefore, it will be helpful if the Kerala Govt speaks to the authorities reg. plying of KSRTC buses for interstate transportation. It would be helpful if the Kerala Govt send a medical team with the buses so that these keralites can be examined for Covid19 test. This request is because of the lock down, people are not supposed to go out. Otherwise the govts need to speak each other and send the people to the border after conducting covid19 test. Hope my anxiety is worth attending to. Regards, Sukumaran P, Manjeri, Malappuram dt. email spakideeri@gmail.com

0 Replies

Recent Posts

Web Desk 5 hours ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 5 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 5 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 1 day ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More