ഞാന്‍ ഹിന്ദുവാണ്, പക്ഷെ വിഡ്ഢിയല്ല- കമല്‍ നാഥ്

ഡല്‍ഹി: ബിജെപിക്കെതിരെ വിമര്‍ശനവുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥ്. താന്‍ ഒരു ഹിന്ദുവായതില്‍ അഭിമാനിക്കുന്നുണ്ട് എന്നാല്‍ ഒരു വിഡ്ഢിയല്ല എന്നാണ് കമല്‍നാഥ് പറഞ്ഞത്. ഭരണഘടന തെറ്റായ കൈകളിലേക്കാണ് പോകുന്നതെന്നും ഇന്ത്യന്‍ സംസ്‌കാരം ആക്രമിക്കപ്പെടുകയാണെന്നും കമല്‍ നാഥ് പറഞ്ഞു. ഭോപ്പാലില്‍ അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഞാന്‍ ഒരു ഹിന്ദുവാണ്. ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയുന്നു. പക്ഷെ ഞാനൊരു വിഡ്ഢിയല്ല. ജാതിമതഭേദമന്യേ ജനങ്ങള്‍ ഇവിടെ ഒരുമിച്ച് ഐക്യത്തോടെയാണ് ജീവിക്കുന്നത്. എന്നാല്‍ നമ്മുടെ സംസ്‌കാരം ആക്രമിക്കപ്പെടുകയാണ്. ഡോ. ബി ആര്‍ അംബേദ്കറുടെ ഭരണഘടന തെറ്റായ കൈകളിലേക്കാണ് പോകുന്നത്. ബിജെപിയുടെ ഭരണത്തിനുകീഴില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പ്രശ്‌നങ്ങള്‍ നേരിടുകയാണ്'- കമല്‍ നാഥ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി അമ്പലങ്ങളെയും പളളികളെയുംകുറിച്ചാണ് സംസാരിക്കുന്നതെന്നും അത് തൊഴിലവസരങ്ങളുണ്ടാക്കില്ലെന്നും കമല്‍ നാഥ് പറഞ്ഞു. 'ജനങ്ങള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. സംസ്ഥാനത്തിന്റെ മുഴുവന്‍ ചിത്രവും നിങ്ങള്‍ക്കുമുന്നിലുണ്ട്. കര്‍ഷകരുടെയും യുവാക്കളുടെയും വ്യവസായികളുടെയുമെല്ലാം ഭാവി വെല്ലുവിളി നേരിടുന്നു. രണ്ടുപതിറ്റാണ്ടായി മധ്യപ്രദേശ് ഭരിക്കുന്ന ബിജെപിയുടെ ഭാവിയാണോ അതോ നിങ്ങളുടെ ഭാവിയാണോ സംരക്ഷിക്കേണ്ടതെന്ന് സ്വയം തീരുമാനിക്കുക'- കമല്‍ നാഥ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More