ലോകമെന്തെന്ന് നേരിട്ട് മനസിലാക്കാനാണ് വിദേശയാത്രകള്‍- പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: മന്ത്രിമാരുടെ വിദേശയാത്രകളെ ന്യായീകരിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിദേശയാത്രകള്‍ മോശം കാര്യമല്ലെന്നും ലോകമെന്തെന്ന് നേരിട്ട് മനസിലാക്കാനാണ് ഇത്തരം യാത്രകളെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രിമാര്‍ ഇതാദ്യമായല്ല വിദേശയാത്രകള്‍ നടത്തുന്നതെന്നും പ്രധാനമന്ത്രി ധാരാളം വിദേശയാത്രകള്‍ നടത്താറുണ്ടെന്നും റിയാസ് പറഞ്ഞു. അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനുളള കേരളാ സര്‍ക്കാരിന്റെ പ്രതിനിധി സംഘം ഇന്ന് യുഎഇയിലേക്ക് പുറപ്പെടാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

യുഎഇ യാത്രയ്ക്കായി മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയും യാത്രയില്‍നിന്ന് പിന്മാറി. ഐടി, നോര്‍ക്ക, ടൂറിസം സെക്രട്ടറിമാരാകും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുക. അബുദാബി നിക്ഷേപക സംഗമത്തിന് മുഖ്യമന്ത്രി പങ്കെടുക്കേണ്ടത്ര പ്രാധാന്യമൊന്നുമില്ലെന്നാണ് അനുമതി നിഷേധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. കേരളമുള്‍പ്പെടെയുളള ഇന്ത്യന്‍ സംസ്ഥാനങ്ങളെ യുഎഇ നേരിട്ട് ക്ഷണിച്ചത് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More