സിനിമയില്‍ ഒരു നടന് കിട്ടുന്ന ബഹുമാനമോ മതിപ്പോ നടിക്ക് കിട്ടില്ല- നടി ഗൗരി കിഷന്‍

കൊച്ചി: സിനിമയില്‍ ഒരു നടന് കിട്ടുന്ന ബഹുമാനമോ മതിപ്പോ ഒരിക്കലും ഒരു നടിക്ക് കിട്ടില്ലെന്ന് നടി ഗൗരി ജി കിഷന്‍. സിനിമാ മേഖല സെക്‌സിസ്റ്റാണെന്നും പ്രായം കുറവായതുകൊണ്ടും സ്ത്രീയായതുകൊണ്ടും പല മുതിര്‍ന്ന സംവിധായകരോടും അഭിപ്രായം പറയാനുളള സ്വാതന്ത്ര്യമേ ഇല്ലാത്തതുപോലെ തനിക്ക് തോന്നിയിട്ടുണ്ടെന്നും ഗൗരി കിഷന്‍ പറഞ്ഞു. മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. 

'സിനിമാ മേഖല പുരുഷാധിപത്യമുളള മേഖല എന്നതിനേക്കാള്‍ സെക്‌സിസ്റ്റാണ്. ഒരു നടന് കൊടുക്കുന്ന മതിപ്പോ ബഹുമാനമോ അല്ല നടിക്ക് ലഭിക്കുക. നടി എന്ന നിലയ്ക്ക് ഞാനത് അനുഭവിച്ചിട്ടുണ്ടെങ്കില്‍ സംവിധായിക ആവുക എന്നത് വളരെ ബുദ്ധിമുട്ടുളള കാര്യമാണെന്ന് എനിക്കറിയാം. മാര്‍ക്കറ്റ് വാല്യു എന്നതല്ല, തുല്യവേതനം നമ്മള്‍ ചെയ്യുന്ന ജോലിക്കാണ്. എന്തിനാണ് ഇത്തരം വിവേചനം എന്ന് മനസിലാവുന്നില്ല'- ഗൗരി കിഷന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പുരുഷാധിപത്യം വീടുകളിലുമുണ്ടെന്നും മാറ്റമുണ്ടാകുന്നില്ല എന്നല്ല, വളരെ പതിയെയാണ് മാറ്റമുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന അനുരാഗം ആണ് ഗൗരിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഷീല, ദേവയാനി, ജോണി ആന്റണി, ഗൗതം മേനോന്‍, അശ്വിന്‍ ജോസ്, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More
Web Desk 6 months ago
Viral Post

കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വിലയുളള മാമ്പഴം!

More
More
Viral Post

ഞാന്‍ അപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു; കാവി ബിക്കിനി വിവാദത്തെക്കുറിച്ച് ദീപികാ പദുക്കോണ്‍

More
More
Viral Post

ഹിന്ദി വേണ്ട, തമിഴില്‍ സംസാരിക്കൂ; അവാര്‍ഡ് ഷോയില്‍ ഭാര്യയോട് എ ആര്‍ റഹ്‌മാന്‍

More
More
Web Desk 8 months ago
Viral Post

ഞാനൊരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല; വ്യാജവാര്‍ത്തയ്‌ക്കെതിരെ സാമന്ത

More
More
Web Desk 8 months ago
Viral Post

പൊരിച്ച മീന്‍ വിവാദം മാതാപിതാക്കളെ ഒരുപാട് വേദനിപ്പിച്ചു- റിമാ കല്ലിങ്കല്‍

More
More