കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

വൈന്‍ ഒരിക്കലെങ്കിലും കുടിക്കാത്തവർ വിരളമായിരിക്കും അല്ലേ ? എന്നാല്‍ വൈനില്‍ കുളിക്കാന്‍ ആഗ്രഹമുളളവര്‍ ഉണ്ടാകുമോ  ? ഉണ്ടെങ്കില്‍ അവര്‍ക്കായി ജപ്പാനില്‍ ഒരിടമുണ്ട്. വൈന്‍  പ്രേമികള്‍ക്കുളള ഒരു അമ്യൂസ്മെന്റ് പാര്‍ക്ക്. ഈ പാര്‍ക്കില്‍ പോയാല്‍ കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ കിട്ടും. ഹക്കോൺ കോവകിയൻ യുനെസുൻ എന്നാണ് ഈ പാര്‍ക്കിന്‍റെ പേര്. 

ഇവിടെ നല്ല ചുവന്ന നിറത്തിലുള്ള വൈന്‍ നിറച്ച പൂളുകള്‍ കാണാം. പക്ഷേ അത് കുടിക്കാന്‍ പറ്റില്ല. കുളിക്കാന്‍ മാത്രം. ഈ ഇളം ചൂട് വൈനിലുള്ള കുളി ചര്‍മ്മത്തിന് വളരെ നല്ലതാണെന്നാണ് പറയുന്നത്. ഏതാണ്ട് 3.6 മീറ്റര്‍ ഉയരത്തില്‍ ഒരു വലിയ കുപ്പിയിൽ നിന്നാണ് പൂളിലേക്ക് വൈൻ വരുന്നത്. കുളിക്കുന്നവര്‍ക്ക് നേരെ ഇവിടുത്തെ സ്റ്റാഫുകള്‍ വൈന്‍ സ്പ്രേ ചെയ്യാറുമുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇവിടം വൈന്‍ പ്രേമികള്‍ക്ക് മാത്രമായല്ല. കോഫി, ​ഗ്രീൻ ടീ, ചോക്ലേറ്റ് അങ്ങനെ പല തരം ഡ്രിങ്ക്സുകളില്‍ കുളിക്കാം. ഒട്ടനവധി ആളുകളാണ് ഈ വെറൈറ്റി അനുഭവത്തിനായി ജപ്പാനിലേക്ക് എത്തുന്നത്. ഒരു ​ഗുഹയ്ക്കുള്ളിലെന്ന പോലെയാണ് പാര്‍ക്ക്. ഇവിടെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ കുളിക്കാം.  morokokoko എന്ന വ്ലോ​ഗര്‍ പങ്കുവെച്ച ഈ പാര്‍ക്കിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറലാണ്. morokokoko തന്‍റെ ജപ്പാന്‍ യാത്രക്കിടെയാണ് ഈ പാർക്ക് സന്ദർശിച്ചത്. 

Contact the author

Entertainment Desk

Recent Posts

Web Desk 4 days ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 1 week ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 1 month ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Entertainment Desk 10 months ago
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More