ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

കസ്റ്റമർക്ക് ഫ്രീയായി വൈൻ കൊടുക്കുന്ന റെസ്റ്റോറന്റോ ? അതേ അങ്ങനെ ഒരു റെസ്റ്റോറന്റ് ഉണ്ട്. ഇറ്റലിയിലെ വെറോണയിലാണ് വ്യത്യസ്തമായ ഈ റെസ്റ്റോറന്റ് ഉള്ളത്. ഇവിടെ എത്തുന്നവർക്ക് ഒരു കുപ്പി വൈന്‍ ഫ്രീയായി കിട്ടും. പക്ഷേ വൈന്‍ കയ്യില്‍ കിട്ടണമെങ്കില്‍ ഒരു നിബന്ധനയുണ്ട്. റെസ്റ്റോറന്റിൽ എത്തുന്നവര്‍ ആദ്യം ചെയ്യേണ്ടത് അവരുടെ ഫോൺ അവിടെ ഏല്പിക്കണം. കുറച്ച് നേരമെങ്കിലും ഉപഭോക്താക്കൾ ഫോണ്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു ആശയവുമായി റെസ്റ്റോറന്റ് ഉടമ ആഞ്ചലോ ലെല്ല എത്തിയിരിക്കുന്നത്.

'ഇന്ന് സാങ്കേതികവിദ്യ പല പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ഓരോ അഞ്ച് സെക്കറ്റിലും ഫോണിൽ നോക്കേണ്ട ആവശ്യമില്ല. ഇത് ഒരു കുപ്പി വൈന്‍ കിട്ടാനുള്ള മാര്‍ഗം കൂടിയാണ്. ഉപഭോക്താക്കൾക്ക് ഒരുമിച്ച് നല്ല നിമിഷങ്ങൾ ആസ്വദിക്കാന്‍ ഈ സാങ്കേതികവിദ്യ ഉപേക്ഷിക്കാം. ഒരു വ്യത്യസ്തമായ റെസ്റ്റോറന്റ് തുടങ്ങണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് ഇങ്ങനെ ഒരു ആശയം തോന്നിയത്. ഫോണിൽ നോക്കുന്നതിന് പകരം എല്ലാവരും പരസ്പരം നോക്കി സംസാരിക്കുന്ന ആ പഴയ രീതി ഉണ്ടാവണം'- റെസ്റ്റോറന്റ് ഉടമ ആഞ്ചലോ ലെല്ല മാധ്യമങ്ങളോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വടക്കൻ ഇറ്റാലിയൻ നഗരത്തിൽ മാര്‍ച്ചിലാണ് ഈ റെസ്റ്റോറന്റ് ആരംഭിച്ചത്. Pubity എന്ന ഇൻസ്റ്റ​ഗ്രാമം പേജിലൂടെയാണ്  ഈ റെസ്റ്റോറന്റിനെ കുറിച്ചുള്ള വിവരങ്ങൾ വരുന്നത്. വൈൻ കുടിക്കാത്തവർ പോലും റെസ്റ്റോറന്റിന്റെ ഈ ഓഫറിനെ പ്രശംസിച്ച് മുന്നോട്ട് വരുകയാണ്. വ്യത്യസ്തമായ കമറ്റുകളുമായാണ് ആളുകള്‍ എത്തുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 1 month ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Entertainment Desk 10 months ago
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More