മണിപ്പൂരിൽ ക്രൈസ്തവർക്കെതിരേ ഞെട്ടിക്കുന്ന ആക്രമണം; ഭരണകൂടത്തിൻ്റെ പിന്തുണയോടെയെന്ന് വി ഡി സതീശന്‍

മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്നത് ഞെട്ടിക്കുന്ന അക്രമങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അറുപത് ക്രൈസ്തവരെ ക്രൂരമായി വധിച്ചു. ഇടവകപ്പള്ളിയും സ്ഥാപനവും കൊള്ളയടിച്ച ശേഷം തീവെച്ചു നശിപ്പിച്ചു. ഒരു സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഈ തേർവാഴ്ച്ച ഞെട്ടിപ്പിക്കുന്നതാണെന്ന് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

മണിപ്പുരിൽ ക്രൈസ്തവർക്ക് നേരെ അതിക്രമം നടക്കുന്ന സ്ഥലത്ത് നിന്ന്  രക്ഷപ്പെട്ട പാലാ രൂപതാംഗം കൂടിയായ ബിഷപ്പ് ജോസ് മുകാല പിതാവുമായി ഞാനിന്ന് രാവിലെ ഫോണിൽ സംസാരിച്ചു.1997 മുതൽ 2009 വരെ പിതാവ് കൊഹിമ ബിഷപ്പായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നമ്മളെ നടുക്കിക്കളയുന്ന അക്രമങ്ങളാണ് അവിടെ നടക്കുന്നത്. പിതാവ് ഉണ്ടായിരുന്ന പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സമീപത്തുള്ള ഇടവകപ്പള്ളിയും കൊള്ളയടിച്ച ശേഷം തീവച്ചു നശിപ്പിച്ചു. ഏറെക്കുറെ എല്ലാ പള്ളികളും തന്നെ തീവച്ചു നശിപ്പിക്കുകയും 60 ക്രൈസ്തവരെ ക്രൂരമായി വധിക്കുകയും ചെയ്തു. 42 ശതമാനം ക്രൈസ്തവരുള്ള ഒരു സംസ്ഥാനത്ത് ഭരണകൂടത്തിൻ്റെ പിന്തുണയോടെ നടന്ന ഈ തേർവാഴ്ച്ച ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കാണേണ്ട ഭരണകൂടത്തിൻ്റെ നിശ്ശബ്ദത വേദനിപ്പിക്കുന്നതാണ്.

എന്തിനാണ് ഞങ്ങളുടെ പള്ളികൾ ഇങ്ങനെ നശിപ്പിക്കുന്നതെന്ന പിതാവിന്റെ ഹൃദയം പൊട്ടിയുള്ള ചോദ്യം എന്നെ വല്ലാതെ പിടിച്ചുലച്ചു. രാജ്യത്തൊരിടത്തും ഇത്തരം അക്രമങ്ങൾ ആവർത്തിക്കപ്പെടരുതെന്ന് സർക്കാരുകളും നീതിപീഠങ്ങളും ഉറപ്പു വരുത്തണം.

Contact the author

Web Desk

Recent Posts

Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 2 weeks ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More
Niveditha Menon 4 weeks ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

More
More
Web Desk 1 month ago
Social Post

മോദി കണ്ടത് ലക്ഷദ്വീപിലെ ജനങ്ങളുടെ ബുദ്ധിമുട്ടല്ല, പുറത്തുളള ഭംഗി മാത്രം- ഐഷ സുല്‍ത്താന

More
More
Web Desk 1 month ago
Social Post

എന്താണ് കൊറിയന്‍ തരംഗം?

More
More
Web Desk 2 months ago
Social Post

ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ മുസ്ലീം സമുദായത്തിലേക്ക് പടരുന്നതിനെതിരെ ജാഗ്രത പാലിക്കണം- ഹമീദ് ഫൈസി അമ്പലക്കടവ്

More
More