ഇനി നിയമസഭയിലേക്കില്ല, ലോക്‌സഭയിലേക്ക് മത്സരിക്കും- കെ മുരളീധരന്‍

കോഴിക്കോട്: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുരളീധരന്‍. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തില്‍ സിറ്റിംഗ് എംപിമാര്‍ മത്സരിക്കണമെന്ന് നിര്‍ദേശമുണ്ടായെന്ന് മുരളീധരന്‍ പറഞ്ഞു. മത്സരിച്ചില്ലെങ്കില്‍ അത് പരാജയം ഭയന്നാണെന്ന സന്ദേശം നല്‍കുമെന്നും താന്‍ നിയമസഭയിലേക്ക് ഇനി മത്സരിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി പുനസംഘടന ഈ മാസം മുപ്പതിനുളളില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വയനാട് ബത്തേരിയില്‍ നടന്ന കോണ്‍ഗ്രസ് ലീഡേഴ്‌സ് മീറ്റില്‍ ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് മുരളീധരനും ടി എന്‍ പ്രതാപനും പ്രഖ്യാപിച്ചിരുന്നു. ഇത് വികാരനിര്‍ഭര രംഗങ്ങള്‍ക്കിടയാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുരളീധരനെ പുകഴ്ത്തി രംഗത്തെത്തി. പാര്‍ട്ടിയുടെ നെറ്റിപ്പട്ടമാണ് കെ മുരളീധരനെന്നും യുദ്ധമുഖത്ത് പടവാള്‍ ഉറയിലിടുന്ന നേതാവിന്റെ മകനല്ല താനെന്ന് മുരളീധരന്‍ ഓര്‍ക്കണമെന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്. ഇരുവരും തീരുമാനം മാറ്റണമെന്ന് ബെന്നി ബെഹനാനും ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടി പറയുന്നത് അനുസരിക്കാന്‍ തയാറാണെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞപ്പോള്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് തീരുമാനമെടുക്കാം എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഇരുവരും നേരത്തെയും ഇനിമുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി ഔദ്യോഗിക വേദിയിയില്‍ ആദ്യമായാണ് ഇക്കാര്യം പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More