കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 45,560 രൂപയായിരുന്നു. ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 45,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ കുറഞ്ഞ് 5,655 രൂപയായി. തുടര്‍ച്ചയായി മൂന്ന് ദിവസം സ്വര്‍ണവില ഉയര്‍ന്നതിന് ശേഷമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ആദ്യ ആഴ്ചയില്‍ റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണനിരക്ക്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 2011 ഡോളറിലേക്ക് വില ഇടിഞ്ഞതാണ് ഇന്നത്തെ സ്വർണ വില ഇടിവിന് കാരണമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. കൂടാതെ, പണപ്പെരുപ്പം കൂടുമ്പോൾ, കറൻസിയുടെ മൂല്യം കുറയുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ സുരക്ഷിത ആസ്തിയായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്.