ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു; ഫലത്തിനായി കാത്തിരിക്കുന്നു -ഡി കെ ശിവകുമാര്‍

ബാംഗ്ലൂര്‍: തങ്ങള്‍ തങ്ങളുടെ ജോലി ചെയ്തുവെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. പുറത്തുവരുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് 118 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ഇതിനിടയിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപികരിക്കുമെന്ന ആത്മവിശ്വാസവുമായി ഡി കെ ശിവകുമാര്‍ രംഗത്തെത്തിയത്. 'ഇന്നൊരു വലിയ ദിവസമാണ്. കോൺഗ്രസ് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. 120-ലധികം സീറ്റുകളോടു കൂടി മികച്ച ഭൂരിപക്ഷം ലഭിക്കണം. കോൺഗ്രസിന്‍റെ വിജയം പ്രവചിക്കുന്നത് എക്‌സിറ്റ് പോൾ മാത്രമല്ല, ജനങ്ങളും മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.റഹ്മാൻ പറഞ്ഞു. 

അതേസമയം, വോട്ടെണ്ണെല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണ്. കേവല ഭൂരിപക്ഷമായ 113 പിന്നിട്ട കോണ്‍ഗ്രസ്  നൂറ്റിമുപ്പതോളം സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപിയുടെ 8 മന്ത്രിമാര്‍ അടക്കം പിന്നിലാണ്. കഴിഞ്ഞ തവണ തോറ്റ 20സീറ്റുകളില്‍ കോണ്‍ഗ്രസിന് ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫലം അനുകൂലമായ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഘോഷപരിപാടികള്‍ ആരംഭിച്ചു.  

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More