ഞാന്‍ അപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു; കാവി ബിക്കിനി വിവാദത്തെക്കുറിച്ച് ദീപികാ പദുക്കോണ്‍

മുംബൈ:  കാവി ബിക്കിനി വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് നടി ദീപികാ പദുക്കോണ്‍. ടൈം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക വിഷയത്തില്‍ പ്രതികരിച്ചത്. 'വിവാദങ്ങളുണ്ടായ സമയത്ത് ഞാന്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഗാനരംഗം വിവാദമായപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എനിക്ക് എന്തെങ്കിലും തോന്നേണ്ടിയിരുന്നോ? എനിക്കറിയില്ല'-എന്നാണ് ദീപിക പറഞ്ഞത്. റിലീസിനു മുന്‍പേ തന്നെ വിവാദമായ ചിത്രമാണ് ഷാറൂഖ് ഖാനും ദീപികാ പദുക്കോണും ജോണ്‍ എബ്രഹാമും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പത്താന്‍. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക ധരിച്ച വസ്ത്രമാണ് വിവാദത്തിനു കാരണമായത്. 

കാവി നിറത്തിലുളള ബിക്കിനിയാണ് ദീപിക ധരിച്ചത്. ഇത് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളെയും സംഘപരിവാര്‍ അനുകൂലികളെയും പ്രകോപിപ്പിച്ചു. കാവി ഭഗവാന്റെ നിറമാണെന്നും ഗാനരംഗം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച സംഘപരിവാറുകാര്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. വിദ്വേഷ പ്രചാരണങ്ങളില്‍ തുടങ്ങി തിയറ്ററുകള്‍ ആക്രമിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ റിലീസ് ചെയ്ത് ഒരു മാസത്തിനുളളില്‍ ഇന്ത്യയിൽ നിന്നു മാത്രം ചിത്രം നേടിയത് 620 കോടിയാണ്.  ഇന്ത്യയ്ക്ക് പുറത്ത് നിന്നും 380 കോടി നേടി. ബഹിഷ്കരണ ആഹ്വാനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് കിങ് ഖാൻ ചിത്രം  ആയിരം കോടി ക്ലബ്ബിൽ ഇടംനേടിയത്. 

Contact the author

Entertainment Desk

Recent Posts

Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More
Web Desk 6 months ago
Viral Post

കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വിലയുളള മാമ്പഴം!

More
More
Viral Post

സിനിമയില്‍ ഒരു നടന് കിട്ടുന്ന ബഹുമാനമോ മതിപ്പോ നടിക്ക് കിട്ടില്ല- നടി ഗൗരി കിഷന്‍

More
More
Viral Post

ഹിന്ദി വേണ്ട, തമിഴില്‍ സംസാരിക്കൂ; അവാര്‍ഡ് ഷോയില്‍ ഭാര്യയോട് എ ആര്‍ റഹ്‌മാന്‍

More
More
Web Desk 8 months ago
Viral Post

ഞാനൊരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല; വ്യാജവാര്‍ത്തയ്‌ക്കെതിരെ സാമന്ത

More
More
Web Desk 8 months ago
Viral Post

പൊരിച്ച മീന്‍ വിവാദം മാതാപിതാക്കളെ ഒരുപാട് വേദനിപ്പിച്ചു- റിമാ കല്ലിങ്കല്‍

More
More