ഇന്ത്യയിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്- സജി ചെറിയാന്‍

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മന്ത്രി സജി ചെറിയാന്‍. രാജ്യത്ത് മതനിരപേക്ഷത ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം സ്വാഭാവികമായും ഉണ്ടാകുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ തകര്‍ച്ചയുടെ തുടക്കമാണെന്നും ബിജെപിയെ മറികടക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

'ഇന്ത്യയിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തെ മുന്നില്‍നിന്ന് നയിക്കട്ടെ. കോണ്‍ഗ്രസിന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല. കേരളത്തില്‍ അവര്‍ വികസന വിരോധമാണ് പുലര്‍ത്തുന്നത്. എന്നാല്‍ രാജ്യത്ത് മതനിരപേക്ഷത കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണം. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം സ്വാഭാവികമായും ഉണ്ടാവും. ജനങ്ങള്‍ മാറിചിന്തിക്കുമ്പോള്‍ ഐക്യം സ്വാഭാവികമായും വരും'- സജി ചെറിയാന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ബിജെപിയെ ആശയപരമായി മാത്രമേ നേരിടാന്‍ സാധിക്കുകയുളളു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. ഇന്ത്യയെ ബിജെപിയില്‍നിന്ന് മോചിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും അതിനൊരു സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് പോലും അവകാശപ്പെടുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഓരോ സംസ്ഥാനത്തും ആര്‍ക്കാണോ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുക അവരാണ് മുന്‍പന്തിയില്‍നിന്ന് പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More