ലീഗ് വിദ്യാഭ്യാസവകുപ്പ് ഭരിക്കുമ്പോള്‍ എംഎസ്എഫ് തരികിട കാണിച്ച് അധികാരം പിടിച്ചിരുന്നു; വിവാദ പരാമര്‍ശവുമായി പിഎംഎ സലാം

മലപ്പുറം: യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. മുസ്ലീം ലീഗ് വിദ്യാഭ്യാസവകുപ്പ് ഭരിക്കുമ്പോള്‍ ചില തരികിടകളൊക്കെ കാട്ടി യൂണിവേഴ്‌സിറ്റി യൂണിയനുകളും കോളേജുകളും പിടിച്ചെടുക്കാന്‍ എംഎസ്എഫിന് സാധിച്ചിരുന്നുവെന്നാണ് പിഎംഎ സലാം പറഞ്ഞത്. ലീഗ് കുടുംബയോഗത്തിലായിരുന്നു സലാമിന്റെ വിവാദ പരാമര്‍ശം. 

'മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനത്തിനായി വനിതകള്‍ കൂടുതലായി എത്തുന്നുണ്ട്. ഹരിത മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്. ഈ വര്‍ഷത്തെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിജയമാണ് എംഎസ്എഫ് നേടിയത്. സാധാരണ നിലയില്‍ മുസ്ലീം ലീഗിന് ഭരണമുണ്ടാകുമ്പോള്‍, വിദ്യാഭ്യാസമന്ത്രി ലീഗുകാരന്‍ ആകുമ്പോള്‍ നമുക്ക് ചില തരികിടകളൊക്കെ നടത്തി യൂണിവേഴ്‌സിറ്റി യൂണിയനും കോളേജുമൊക്കെ പിടിച്ചെടുക്കാന്‍ സാധിക്കാറുണ്ട്'- എന്നാണ് പിഎംഎ സലാം പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോള്‍ അത്തരം തരികിടകള്‍ കാണിക്കുന്നത് സിപിഎമ്മാണെന്നും പിഎംഎ സലാം ആരോപിച്ചു. വിദ്യാഭ്യാസവകുപ്പിനെ ഉപയോഗിച്ച് യൂണിവേഴ്‌സിറ്റി- കോളേജ് ഭരണങ്ങളും സ്‌കൂളുകളുമൊക്കെ അവര്‍ തകിടം മറിക്കുകയാണെന്നും തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മറ്റൊരു കാലത്തുമുണ്ടായിട്ടില്ലാത്ത വിജയം എംഎസ്എഫിന് നേടാന്‍ കഴിഞ്ഞത് ചിന്തിക്കുന്ന, വിവരമുളള, വിദ്യാഭ്യാസമുളള പുതിയ തലമുറ മുസ്ലീം ലീഗിനൊപ്പം ചേരാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നുതന്നെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More