യുഡിഎഫ് കാലത്ത് യൂണിവേഴ്‌സിറ്റികളിൽ തിരിമറി നടന്നിട്ടില്ല- പിഎംഎ സലാമിനെ തളളി പികെ അബ്ദുറബ്ബ്

മലപ്പുറം: ലീഗ് വിദ്യാഭ്യാസവകുപ്പ് ഭരിക്കുമ്പോള്‍ തരികിട കാണിച്ച് എംഎസ്എഫ് അധികാരം പിടിച്ചിരുന്നെന്ന മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പരാമര്‍ശം തളളി മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. പിഎംഎ സലാം എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും യുഡിഎഫ് കാലത്ത് സര്‍വ്വകലാശാലകളില്‍ തിരിമറി നടന്നിട്ടില്ലെന്നും പി കെ അബ്ദുറബ്ബ് പറഞ്ഞു. ലീഗ് തിരിമറികള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം മൂര്‍ക്കനാട് നടന്ന ലീഗ് കുടുംബസംഗമത്തില്‍വെച്ചായിരുന്നു പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശം.

മുസ്ലീം ലീഗ് വിദ്യാഭ്യാസവകുപ്പ് ഭരിക്കുമ്പോള്‍ ചില തരികിടകളൊക്കെ കാട്ടി യൂണിവേഴ്‌സിറ്റി യൂണിയനുകളും കോളേജുകളും പിടിച്ചെടുക്കാന്‍ എംഎസ്എഫിന് സാധിച്ചിരുന്നുവെന്നാണ് പിഎംഎ സലാം പറഞ്ഞത്. 'സാധാരണ നിലയില്‍ മുസ്ലീം ലീഗിന് ഭരണമുണ്ടാകുമ്പോള്‍, വിദ്യാഭ്യാസമന്ത്രി ലീഗുകാരന്‍ ആകുമ്പോള്‍ നമുക്ക് ചില തരികിടകളൊക്കെ നടത്തി യൂണിവേഴ്‌സിറ്റി യൂണിയനും കോളേജുമൊക്കെ പിടിച്ചെടുക്കാന്‍ സാധിക്കാറുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോള്‍ അത്തരം തരികിടകള്‍ കാണിക്കുന്നത് സിപിഎമ്മാണ്. വിദ്യാഭ്യാസവകുപ്പിനെ ഉപയോഗിച്ച് യൂണിവേഴ്‌സിറ്റി- കോളേജ് ഭരണങ്ങളും സ്‌കൂളുകളുമൊക്കെ അവര്‍ തകിടം മറിക്കുകയാണ്. തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മറ്റൊരു കാലത്തുമുണ്ടായിട്ടില്ലാത്ത വിജയം എംഎസ്എഫിന് നേടാന്‍ കഴിഞ്ഞത് ചിന്തിക്കുന്ന, വിവരമുളള, വിദ്യാഭ്യാസമുളള പുതിയ തലമുറ മുസ്ലീം ലീഗിനൊപ്പം ചേരാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നുതന്നെയാണ് സൂചിപ്പിക്കുന്ന്'-  പിഎംഎ സലാം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 18 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More