അഞ്ഞൂറു സംശയങ്ങള്‍, ആയിരം നിഗൂഢതകള്‍; 2000 രൂപ നോട്ട് നിരോധനത്തിനെതിരെ എം കെ സ്റ്റാലിന്‍

ചെന്നൈ: രണ്ടായിരം രൂപ നോട്ട് നിരോധിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത്. ബിജെപി കര്‍ണാടകയില്‍ നേരിട്ട പരാജയം മറച്ചുവയ്ക്കാനുളള തന്ത്രമാണ് നോട്ട് നിരോധിക്കാനുളള തീരുമാനത്തിനുപിന്നിലെന്ന് എംകെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. '500 സംശയങ്ങള്‍, ആയിരം നിഗൂഢതകള്‍, രണ്ടായിരം അബദ്ധങ്ങള്‍. കര്‍ണാടകയിലെ പരാജയം മറച്ചുവയ്ക്കാനുളള ഒറ്റ വിദ്യ'- എംകെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. 

രണ്ടായിരം രൂപ നോട്ട് നിരോധിക്കാനുളള ആര്‍ബിഐയുടെ തീരുമാനത്തെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. 2016 നവംബര്‍ എട്ടിലെ പ്രേതം വീണ്ടും രാജ്യത്തെ വേട്ടയാടാന്‍ തുടങ്ങിയെന്നാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞത്. പ്രവര്‍ത്തിച്ച ശേഷം ചിന്തിക്കുന്ന സ്വയം പ്രഖ്യാപിത വിശ്വ ഗുരുവിന്റെ സ്ഥിരം പരിപാടിയാണ് ഇതെന്ന് ജയ്‌റാം രമേശ് പരിഹസിച്ചു. 

ഇന്നലെ രാത്രിയോടെയാണ് രണ്ടായിരം രൂപ നോട്ടുകളുടെ വിനിമയം നിര്‍ത്തിക്കൊണ്ടുളള റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്ന് ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ കൈവശമുളളവര്‍ക്ക് 2023 സെപ്റ്റംബര്‍ മുപ്പതുവരെ അത് ഉപയോഗിക്കാം. മെയ് 23 മുതല്‍ നോട്ടുകള്‍ മാറ്റിയെടുക്കാനുളള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പിലാക്കില്ലെന്നും കൈവശമുളള നോട്ട് ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

2016 നവംബര്‍ എട്ടിന് അര്‍ധരാത്രിയാണ് ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിരോധിച്ചത്. അതിനുപിന്നാലെയാണ് രണ്ടായിരം രൂപാ നോട്ടിറക്കിയത്. രണ്ടായിരം രൂപ നോട്ട് അച്ചടി 2018-19 കാലയളവില്‍തന്നെ നിര്‍ത്തിയിരുന്നു. പുതിയ കറന്‍സി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചെന്നാണ് ഇപ്പോള്‍ ആര്‍ബി ഐ നല്‍കുന്ന വിശദീകരണം. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More