കോണ്‍ഗ്രസുകാര്‍ ഒന്നിച്ചുനിന്നാല്‍ ജനം കൈവിടില്ലെന്നതാണ് കര്‍ണാടക നല്‍കുന്ന സന്ദേശം- ഷാഫി പറമ്പില്‍

തൃശൂര്‍: ഒന്നിച്ചുനിന്നാല്‍ ജനം കൈവിടില്ലെന്നതാണ് കോണ്‍ഗ്രസിന് കര്‍ണാടക നല്‍കുന്ന സന്ദേശമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. പരസ്പരം അംഗീകരിക്കാന്‍ നേതാക്കള്‍ തയാറാകണമെന്നും പാര്‍ട്ടിയെ തിരികെ കൊണ്ടുവരിക എന്നതിന് പ്രാഥമിക പരിഗണന കൊടുത്ത് പ്രവര്‍ത്തിച്ചാല്‍ ജനം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. തൃശൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിനിടെ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കര്‍ണാടകയിലെ വിജയത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അവിടെ രണ്ട് കരുത്തരായ നേതാക്കന്മാര്‍, രണ്ടുപേരും രണ്ട് തരത്തില്‍ പ്രധാനപ്പെട്ട, അനുഭവസമ്പത്തുളള, രണ്ട് സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന, രണ്ട് പ്രദേശങ്ങളില്‍നിന്ന് വരുന്നവരാണ്. കര്‍ണാടകയെ നയിക്കുമെന്ന് അവര്‍ക്കൊപ്പം നില്‍ക്കുന്ന ആളുകളെല്ലാം പ്രതീക്ഷിച്ചവരാണ്. അവര്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പാര്‍ട്ടി ജയിക്കണം എന്ന് കരുതി ഒരുമിച്ചുനിന്നു. ഇന്ത്യ മുഴുവനുമുളള കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് അതൊര സന്ദേശമാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ദിവസങ്ങള്‍ വേണ്ടിവന്നേക്കാം. എങ്കില്‍പ്പോലും ആദ്യം പാര്‍ട്ടി ജയിക്കട്ടെ. അതിനായി പ്രവര്‍ത്തിക്കാം എന്നാണ് അവര്‍ ചിന്തിച്ചത്'- ഷാഫി പറമ്പില്‍ പറഞ്ഞു.

പരസ്പരം അംഗീകരിക്കാന്‍ നേതാക്കന്മാര്‍ തയാറാവണമെന്നും പാര്‍ട്ടിയെ തിരികെ കൊണ്ടുവരിക എന്നതിന് പ്രാഥമിക പരിഗണന കൊടുത്ത് പ്രവര്‍ത്തിച്ചാല്‍ ജനം കോണ്‍ഗ്രസിനെ കൈവിടില്ല എന്നതാണ് കര്‍ണാടക നല്‍കുന്ന സന്ദേശമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 7 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More