കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വിലയുളള മാമ്പഴം!

കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വിലയുളള മാമ്പഴമോ! തളളാണെന്ന് പറഞ്ഞ് തളളാന്‍ വരട്ടെ, സംഭവം സത്യമാണ്. ജപ്പാനിലെ മിയാസാക്കി നഗരത്തില്‍ നിന്നുളള മാമ്പഴത്തിനാണ് കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വില. ഈ മാമ്പഴം ഒന്നിന് 44,000 രൂപ കൊടുക്കേണ്ടിവരും. Eggs of  Sun എന്നും അറിയപ്പെടുന്ന മിയാസാക്കി മാമ്പഴം ഇപ്പോള്‍ ബംഗളുരുവിലെ കൊപ്പാളില്‍ നടക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ മാസം 31-ന് സമാപിക്കുന്ന മേളയിലേക്ക് മധ്യപ്രദേശിലെ ഒരു തോട്ടത്തില്‍നിന്ന് ഒരു മാമ്പഴം മാത്രമാണ് എത്തിച്ചിരിക്കുന്നത്. 

ലോകത്തെ ഏറ്റവും വില കൂടിയ മാമ്പഴം കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താനാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചതെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിന്റെ തൈ നട്ടുവളര്‍ത്താന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുമെന്നും ഒരു തൈക്ക് 15,000 രൂപയാണ് വിലയെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടിലും മിയാസാക്കി മാമ്പഴം കൃഷി ചെയ്യുന്നുണ്ട്. കൃഷി ഓഫീസറായിരുന്ന കൃഷ്ണനാണ് തന്റെ വീടിന്റെ ടെറസിലുളള ഗാര്‍ഡനില്‍ മിയാസാക്കി മാവ് വളര്‍ത്തുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മിയാസാക്കി നഗരത്തില്‍ കൃഷിചെയ്യപ്പെടുന്നതുകൊണ്ടാണ് ഇതിന് മിയാസാക്കി മാമ്പഴം എന്ന് പേര് വന്നത്. പഴുത്ത് പാകമാകുമ്പോള്‍ ചുവപ്പുകലര്‍ന്ന പര്‍പ്പിള്‍ നിറമാകും. മറ്റു മാമ്പഴങ്ങളേക്കാള്‍ 25% കൂടുതല്‍ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ ഇവയ്ക്ക് മധുരവും കൂടുതലാണ്. സാധാരണയായി ഏപ്രിലിനും ഓഗസ്റ്റിനും ഇടയ്ക്കാണ് മിയാസാക്കി മാമ്പഴങ്ങള്‍ വിളവെടുക്കുന്നത്. ഒരു മാമ്പഴത്തിന് ഏകദേശം 350 ഗ്രാം മുതല്‍ 900 ഗ്രാം വരെ ഭാരമുണ്ടാകും. ബീറ്റാ കരോട്ടിന്‍, ഫോളിക് ആസിഡ്, ആന്റീ ഓക്‌സിഡന്റുകള്‍ എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ് മിയാസാക്കി മാമ്പഴം എന്നാണ് പറയപ്പെടുന്നത്. വില അധികമായതിനാല്‍ വിളവെടുക്കാനാവുമ്പോള്‍ ജപ്പാനില്‍ തോട്ടങ്ങള്‍ക്കു ചുറ്റും കര്‍ശനമായ സുരക്ഷയാണ് കര്‍ഷകര്‍ ഏര്‍പ്പെടുത്താറുളളത്.

Contact the author

Web Desk

Recent Posts

Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More
Viral Post

ഞാന്‍ അപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു; കാവി ബിക്കിനി വിവാദത്തെക്കുറിച്ച് ദീപികാ പദുക്കോണ്‍

More
More
Viral Post

സിനിമയില്‍ ഒരു നടന് കിട്ടുന്ന ബഹുമാനമോ മതിപ്പോ നടിക്ക് കിട്ടില്ല- നടി ഗൗരി കിഷന്‍

More
More
Viral Post

ഹിന്ദി വേണ്ട, തമിഴില്‍ സംസാരിക്കൂ; അവാര്‍ഡ് ഷോയില്‍ ഭാര്യയോട് എ ആര്‍ റഹ്‌മാന്‍

More
More
Web Desk 8 months ago
Viral Post

ഞാനൊരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല; വ്യാജവാര്‍ത്തയ്‌ക്കെതിരെ സാമന്ത

More
More
Web Desk 8 months ago
Viral Post

പൊരിച്ച മീന്‍ വിവാദം മാതാപിതാക്കളെ ഒരുപാട് വേദനിപ്പിച്ചു- റിമാ കല്ലിങ്കല്‍

More
More