റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീജ എന്ന് പരാതി നല്‍കും. കൊണ്ടോട്ടി പൊലീസിനാണ് പരാതി നല്‍കുക. റസാഖിന്റെ മരണത്തിന് കാരണക്കാരായവരെക്കുറിച്ചും ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്നാണ് റസാഖിന്റെ കുടുംബത്തിന്റെ ആവശ്യം. മെയ് 26-നാണ് റസാഖിനെ പുളിക്കല്‍ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റസാഖ് തന്റെ വീടിന് സമീപം പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റിനെതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്ലാന്റിനെതിരെ ദീര്‍ഘകാലമായി സമരരംഗത്തുണ്ടായിരുന്നയാളാണ് റസാഖ്. തന്റെ മൂത്ത സഹോദരന്‍ പ്ലാന്റിലെ വിഷപ്പുക ശ്വസിച്ച് ശ്വാസകോശ രോഗം വന്നാണ് മരിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പ്ലാന്റിനെതിരെ നടപടിയെടുക്കാന്‍ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് വിസമ്മതിച്ചതിലുളള മനോവിഷമമാണ് റസാഖിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പഞ്ചായത്തിന് നല്‍കിയ പരാതിയും അതുസംബന്ധിച്ച രേഖകളും സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കിയിട്ട നിലയിലായിരുന്നു മൃതദേഹം.

Contact the author

Web Desk

Recent Posts

Web Desk 38 minutes ago
Keralam

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ കൂടുന്നു; ഈ വര്‍ഷം ഇതുവരെ ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്

More
More
Web Desk 22 hours ago
Keralam

തട്ടം വേണ്ടെന്ന് പറയുന്ന കുട്ടികള്‍ മലപ്പുറത്തുണ്ടായതിനു കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി- സിപിഎം നേതാവ് കെ അനില്‍ കുമാര്‍

More
More
Web Desk 1 day ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
Web Desk 2 days ago
Keralam

'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു, അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും- കെ എം ഷാജി

More
More
Web Desk 3 days ago
Keralam

ബിജെപിയുമായി സഖ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്‌

More
More