ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപ ശ്രമത്തിന് കേസ്; ജന്തര്‍മന്ദറില്‍ സമരം തുടരും

ഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപശ്രമം അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കലാപശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കസ്റ്റഡിയിലെടുത്ത താരങ്ങളെ പിന്നീട് പൊലീസ് വിട്ടയച്ചു. ഒളിമ്പിക്സ്‌ മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഘര്‍ഷത്തിന് പിന്നാലെ സമരവേദി പൊലീസ് പൊളിച്ചുനീക്കി. 

അതേസമയം, സമരം ജന്തര്‍മന്ദിറില്‍ തുടരുമെന്ന് ഗുസ്തി താരങ്ങളും സമരസമിതിയും അറിയിച്ചു. ഗുസ്തി താരങ്ങള്‍ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ സി പി എം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി,  സി പി ഐ നേതാവ് ആനി രാജ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരുമാസത്തിലേറെയായി ഡല്‍ഹിയില്‍ ഗുസ്തി താരങ്ങള്‍ സമരം ചെയ്യുകയാണ്. മെയ് 27-നകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് താരങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിജ് ഭൂഷണെതിരെ ഒരു നടപടിയും ഉണ്ടാകാതിരുന്നതോടെയാണ് പുതിയ പാര്‍ലമെന്റിനുമുന്നില്‍ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചത്.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 18 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More