ഡല്‍ഹി: രാജ്യത്ത് അഞ്ഞൂറു രൂപ നോട്ട് നിരോധിക്കാന്‍ പദ്ധതിയില്ലെന്ന് ആര് ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അഞ്ഞൂറുരൂപ നോട്ട് പിന്‍വലിച്ച് വീണ്ടും ആയിരം രൂപ നോട്ടുകള്‍ അവതരിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്നും ആര് ബി ഐ അത്തരം കാര്യങ്ങള്‍ ആലോചിക്കുന്നില്ലെന്നും ശക്തികാന്ത ദാസ് പറഞ്ഞു. രണ്ടാം ദ്വിമാസ ധനനയം പുറത്തിറക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. '500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ 1000 രൂപ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കാനോ ആര് ബി ഐ ആലോചിക്കുന്നില്ല. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു'- ശക്തികാന്ത ദാസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് മൂന്നാഴ്ച്ചയ്ക്കുളളില്‍ രണ്ടായിരം രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായും അദ്ദേഹം പറഞ്ഞു. 2023 മാര്‍ച്ച് 31 വരെ ആകെയുളള 3.62 ലക്ഷം കോടി നോട്ടുകളില്‍ 1.80 ലക്ഷം കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകളും ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും 85 ശതമാനവും ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപമായാണ് തിരിച്ചെത്തിയതെന്നും ശക്തികാന്ത ദാസ് പറഞ്ഞു. കൈമാറ്റത്തിനായി ധാരാളം നോട്ടുകള്‍ ആര് ബി ഐയുടെ കൈവശമുണ്ടെന്നും രണ്ടായിരം രൂപ നോട്ടുകള്‍ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ തിരക്കുകൂട്ടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.