സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ത്ഥരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ജൂലൈയ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. മാസങ്ങളായി കടലിലായിരുന്ന വലിയ ബോട്ടുകള്‍ ഇന്നലെ മുതല്‍ തിരികെ വന്നുതുടങ്ങി. ട്രോളിംഗ് നിരോധനമുളള സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ കടലില്‍ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളി വളളങ്ങള്‍ക്കുമാത്രമാണ് കടലില്‍ പോകാന്‍ അനുമതി. എന്നാല്‍ ജൂണ്‍- ജൂലൈ മാസങ്ങളിലെ ട്രോളിംഗ് നിരോധനം അശാസ്ത്രീയമാണ് എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ട്രോളിംഗ് നിരോധനം വേണ്ടത്ര പഠനം നടത്താതെ തുടരുന്നതില്‍ ബോട്ടുടമകള്‍ക്കും എതിര്‍പ്പുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനത്തു. എട്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുളളത്. പതിവില്‍നിന്ന് എട്ടുദിവസം വൈകിയാണ് ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്. അതിതീവ്രമായി മാറിയ ബിപോര്‍ജോയ് ചുഴലിക്കാറ്റ് അറബിക്കടലിന്റെ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ തുടരുകയാണ്. കേരളാ-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More