ഗോഡ്സെ ഭാരതത്തിന്‍റെ സല്‍പുത്രനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഛത്തീസ്ഗഡ്‌: ഗാന്ധിയുടെ ഘാതകനാണ്‌ എങ്കിലും നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിന്‍റെ സല്‍പുത്രനാണെന്ന് കേന്ദ്ര നഗരവികസനകാര്യ മന്ത്രി ഗിരിരാജ് സിംഗ്. ഇന്ത്യയിലാണ് ഗോഡ്സെ ജനിച്ചത്. ബാബറെയും ഔറംഗസീബിനെയും പോലെ അധിനിവേശത്തിലൂടെ വന്നയാളല്ല. ബാബറുടെയും ഔറംഗസീബിന്‍റെയും മക്കളെന്ന് വിളിക്കപ്പെടുന്നതില്‍ സാന്തോഷിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ ഭാരതപുത്രരാകാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ നടന്ന പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് വിവാദ പ്രസ്താവന നടത്തിയത്. നേരത്തെ ബിജെപി നേതാക്കളായ അനന്ത്കുമാര്‍ ഹെഗ്‌ഡേ, പ്രഗ്യാസിങ് താക്കൂര്‍, മംഗളൂരു എം.പി നളീന്‍ കാട്ടീല്‍ തുടങ്ങിയവരും  നാഥുറാം ഗോഡ്സെ പുകഴ്ത്തി പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ഇവരോട് വിശദീകരണം തേടിയിരുന്നുവെങ്കിലും പ്രസ്താവനകള്‍ വ്യക്തിപരമാണ് എന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി. രാജ്യത്തെ ആദ്യത്തെ ഭീകരനെയാണ് ബിജെപി മന്ത്രി വാഴ്ത്തിപ്പറഞ്ഞത് എന്ന് കോണ്‍ഗ്രസ് വക്താവ് സുശീല്‍ ആനന്ദ് ശുക്ല പറഞ്ഞു. മഹാത്മാവിന്‍റെ കൊലയാളിയെ പുകഴ്ത്തിയ\തിലൂടെ രാജ്യത്തോടും രാഷ്ട്രപിതാവിനോടുമുള്ള അവഹേളനമാണ് മന്ത്രി നടത്തിയത്. രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം അപമാനിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോടുള്ള നിലപാട് ബിജെപി വ്യക്തമാക്കണമെന്നും സുശീല്‍ ആനന്ദ് ശുക്ല ആവശ്യപ്പെട്ടു. 

Contact the author

National

Recent Posts

National Desk 19 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More