2016 മുതല്‍ കേരളത്തില്‍ നടക്കുന്നത് മാതൃകാഭരണം- മുഖ്യമന്ത്രി

ന്യൂയോര്‍ക്ക്: 2016 മുതല്‍ കേരളത്തില്‍ മാതൃകാഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാഷണല്‍ ഹൈവേ വികസനവും ഗെയില്‍ പൈപ്പ് ലൈനും യാഥാര്‍ത്ഥ്യമാക്കിയെന്നും പറയുന്ന കാര്യങ്ങളെല്ലാം നടപ്പിലാക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളാ സഭയുടെ ഭാഗമായി ടൈംസ്‌ക്വയറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'2016-ല്‍ കേരളത്തിലെ ജനങ്ങള്‍ നിരാശരായിരുന്നു. ഇവിടെ ഒന്നും നടക്കില്ലെന്ന ചിന്തയായിരുന്നു അവര്‍ക്ക്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആ ചിന്ത മാറി. വ്യാവസായിക സൗഹാര്‍ദ്ദ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സര്‍ക്കാരിനായി. സില്‍വര്‍ ലൈന്‍ പദ്ധതിയും ഇന്നല്ലെങ്കില്‍ നാളെ ഇവിടെ നടപ്പിലാകും. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വന്ദേഭാരതിന് ലഭിച്ച മികച്ച സ്വീകാര്യത, ജനങ്ങള്‍ക്ക് അതിവേഗ ട്രെയിനിന്റെ ആവശ്യകത മനസിലായെന്ന് വ്യക്തമാക്കുന്നതാണ്. വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതുകൊണ്ടാണ് ജനങ്ങള്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം നല്‍കിയത്'- മുഖ്യമന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ 64,006 പരമദരിദ്ര കുടുംബങ്ങളുണ്ടെന്നും 2025 നവംബര്‍ ഒന്നിനകം അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ പരമദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും അതിന് ലോക കേരളാ സഭയുടെ പിന്തുണ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More