മറ്റു ജില്ലകളില്‍ അധികമുള്ള പ്ലസ് വണ്‍ ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റും- മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ പ്രവേശനത്തെ കുറിച്ച ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. മലപ്പുറം ജില്ലയില്‍ എസ് എസ് എല്‍ സി പാസ്സായ പരമാവധി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പുവരുത്തുന്ന രീതിയില്‍ മറ്റ് ജില്ലകളില്‍ പ്ലസ് വണിന് അധികം വരുന്ന ബാച്ചുകള്‍ മലപ്പുറം ജില്ലയിലേക്ക് മാറ്റുമെന്ന് മന്ത്രി പറഞ്ഞു. 

മലപ്പുറത്ത് ആകെ 80, 922  കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുന്നത്. സര്‍ക്കാര്‍ , എയിഡഡ് ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി നിലവില്‍ 55,590 സീറ്റുകളുണ്ട്. അണ്‍ എയ്ഡഡ് മേഖലയില്‍ 11,286 സീറ്റുകളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 2,820 സീറ്റുകളുമാണുള്ളത്. അണ്‍ എയ്ഡഡ് മേഖലകൂടി പരിഗണിച്ചാല്‍ ആകെ ഇനി വേണ്ട സീറ്റുകളുടെ എണ്ണം 11,226 ആണ്. ഈ സീറ്റുകള്‍ മറ്റു ജില്ലകളിലെ അധിക ബാച്ചുകളുടെ പുനര്‍ വിന്യാസത്തിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്താകെ പ്ലസ് വണിന് ആകെ 4,59,330 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. സര്‍ക്കാര്‍, എയിഡഡ് ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി നിലവില്‍ 3,70,590 സീറ്റുകളുണ്ട്. വി.എച്ച്.എസ്.ഇയില്‍ 33,030 സീറ്റുകളും അണ്‍ എയ്ഡഡ് മേഖലയിലെ 54,585 സീറ്റുകളുമടക്കം ആകെ സീറ്റുകളുടെ എണ്ണം 4,58,205 ആണ്. മാര്‍ജിനല്‍ സീറ്റുകളുടെ വര്‍ദ്ധനവിനൊപ്പം എണ്‍പത്തിയൊന്ന് താല്‍ക്കാലിക ബാച്ചുകള്‍ കൂടി അനുവദിച്ചിട്ടുണ്ട് എന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More