'2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും'; വിവാദത്തിനിടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ബ്രിജ് ഭൂഷണ്‍

ലക്‌നൗ: 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും താന്‍ മത്സരിക്കുമെന്ന് ലൈംഗികാതിക്രമ ആരോപണങ്ങള്‍ നേരിടുന്ന ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗ്. ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍നിന്നും മത്സരിക്കുമെന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ബ്രിജ് ഭൂഷന്‍ സിംഗ് പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ 9 വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ഗോണ്ട ജില്ലയില്‍ നടന്ന റാലിയിലായിരുന്നു ബ്രിജ് ഭൂഷന്റെ പ്രഖ്യാപനം.

അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, '2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ കൈസര്‍ഗഞ്ചില്‍നിന്ന് മത്സരിക്കും മത്സരിക്കും മത്സരിക്കും'- എന്നാണ് ബ്രിജ് ഭൂഷണ്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ബിജെപി മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും ഉത്തര്‍പ്രദേശിലെ എല്ലാ സീറ്റുകളിലും ബിജെപി തന്നെ വിജയിക്കുമെന്നും ബ്രിജ് ഭൂഷന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിനുശേഷം ഇതാദ്യമായാണ് ബ്രിജ് ഭൂഷന്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. എന്നാല്‍, തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങളെക്കുറിച്ചോ ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചോ അദ്ദേഹം പ്രതികരിച്ചില്ല. ബ്രിജ് ഭൂഷനെതിരെ നല്‍കിയ പരാതികളില്‍ ഈ മാസം പതിനഞ്ചിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഗുസ്തി താരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതോടെ ഗുസ്തി താരങ്ങള്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. അതിനുപിന്നാലെയാണ് താന്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിജ് ഭൂഷണ്‍ രംഗത്തെത്തിയിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 1 day ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 2 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 2 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 3 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More