500 രൂപയ്ക്ക് എല്‍പിജി, 100 യൂണിറ്റ് സൗജന്യ വൈദ്യുതി; മധ്യപ്രദേശില്‍ വന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്

ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കംകുറിച്ച് കോണ്‍ഗ്രസ്. ജബല്‍പൂരില്‍ നടന്ന റാലി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറും ഓരോ വീടിനും 100 യൂണിറ്റ് സൗജന്യ വൈദ്യുതിയും നല്‍കുമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. 'വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1500 രൂപ, അഞ്ഞൂറു രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍, നൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ സ്‌കീം വഴി പെന്‍ഷന്‍' -എന്നിവയാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍.

മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പം ജബല്‍പൂരിലെ നര്‍മ്മദാ നദീതീരത്ത് പ്രാര്‍ത്ഥന നടത്തിയാണ് പ്രിയങ്ക റാലി ഉദ്ഘാടനം ചെയ്തത്. 220 മാസത്തെ ബിജെപി ഭരണത്തില്‍ സംസ്ഥാനത്ത് 225 അഴിമതികള്‍  നടന്നെന്നും സംസ്ഥാനത്തെ അഴിമതികളുടെ പട്ടിക, പ്രധാനമന്ത്രി അദ്ദേഹത്തിനെതിരെ ഉണ്ടായെന്ന് പറയുന്ന അധിക്ഷേപങ്ങളേക്കാള്‍ വലുതാണെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. മധ്യപ്രദേശിലെ ചില നേതാക്കള്‍ അധികാരത്തിനുവേണ്ടി പാര്‍ട്ടിയുടെ ആശയങ്ങള്‍ ഉപേക്ഷിച്ചുവെന്നും ഹിമാചല്‍ പ്രദേശിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ ബിജെപിക്ക് തക്ക മറുപടി കൊടുത്തെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്ന് 56 സീറ്റുകള്‍ പിടിച്ചെടുത്ത് 114 സീറ്റുകളിലെത്തിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയെയും എംഎല്‍എമാരെയും കോണ്‍ഗ്രസില്‍നിന്ന് അടര്‍ത്തിയെടുത്ത് ബിജെപി അധികാരം കൈക്കലാക്കുകയായിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടിയോട് ആത്മാര്‍ത്ഥതയും കൂറുമുളള നേതാക്കളെയാവും ഇത്തവണ സ്ഥാനാര്‍ത്ഥികളാക്കുക. കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാവും കോണ്‍ഗ്രസ് പ്രചാരണം നടത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. 

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More