ആദ്യം തമിഴിനെ അംഗീകരിക്കൂ, എന്നിട്ടുമതി തമിഴനെ പ്രധാനമന്ത്രിയാക്കല്‍- അമിത് ഷായോട് കനിമൊഴി

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നൊരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. ആദ്യം തമിഴ് ഭാഷയെ അംഗീകരിക്കുകയും തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം അംഗീകരിക്കുകയും വേണമെന്നും അതുകഴിഞ്ഞാകാം തമിഴനെ പ്രധാനമന്ത്രിയാക്കുന്നതെന്നും കനിമൊഴി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. 'തമിഴരെ അംഗീകരിക്കുകയാണ് ബിജെപി ആദ്യം ചെയ്യേണ്ടത്. ആദ്യം തമിഴ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കണം. സുപ്രീംകോടതിയില്‍ വ്യവഹാര ഭാഷയായി അംഗീകരിക്കണം. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരവും നികുതി വിഹിതവും ഉറപ്പാക്കൂ. എന്നിട്ടുമതി തമിഴനെ പ്രധാനമന്ത്രിയാക്കുമെന്ന പ്രഖ്യാപനം'- കനിമൊഴി പറഞ്ഞു. 

തമിഴന്‍ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന വാദം തെറ്റാണെന്നും കനിമൊഴി പറഞ്ഞു. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണം നടത്തുന്നതിലും ബിജെപി മിടുക്കരാണെന്നും ഒരു തമിഴന്റെയും വഴി മുടക്കുന്നവരല്ല ഡിഎംകെയെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി നേതാക്കളുമായി അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാക്കളായ കെ കാമരാജിനെയും ജി കെ മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതില്‍നിന്ന് ഡിഎംകെ തടഞ്ഞുവെന്ന് അമിത് ഷാ പറഞ്ഞതായി ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനെതിരെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും രംഗത്തെത്തി. അമിത് ഷായുടെ നിര്‍ദേശത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും മോദിയോട് അമിത് ഷായ്ക്ക് എന്തിനാണ് ഇത്രയും ദേഷ്യമെന്ന് തനിക്ക് മനസിലാകുന്നില്ലെന്നുമാണ് സ്റ്റാലിന്‍ പറഞ്ഞത്. 'ഒരു തമിഴ്‌നാട്ടുകാരനെ പ്രധാനമന്ത്രിയാക്കണമെന്ന് ബിജെപിക്ക് പദ്ധതിയുണ്ടെങ്കില്‍ തമിഴിസെ സുന്ദരരാജനോ (തെലങ്കാന ഗവര്‍ണര്‍) എല്‍ മുരുകനോ (കേന്ദ്രമന്ത്രി) അവസരം നല്‍കാവുന്നതാണ്. ഈ പറഞ്ഞ കാര്യം അമിത് ഷാ പൊതുവിടത്തില്‍ ഉന്നയിക്കാന്‍ തയാറാകണം. അങ്ങനെയെങ്കില്‍ വിഷയത്തില്‍ ഡിഎംകെ വിശദീകരണം നല്‍കാം'- എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More