ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു ബിജെപി നേതാവ് കൂടി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനായ ബൈജ്നാഥ് സിംഗ് യാദവാണ് ബിജെപി വിട്ടത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി സിന്ധ്യക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്ന ബൈജ്നാഥ് സിംഗ് ചൊവ്വാഴ്ച്ച ബിജെപി അംഗത്വം രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച്ച ഭോപ്പാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി മുതിര്‍ന്ന നേതാക്കളായ കമല്‍നാഥിന്റെയും ദിഗ് വിജയ് സിംഗിന്റെയും സാന്നിദ്ധ്യത്തില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ശിവപുരിയില്‍നിന്ന് ഭോപ്പാലിലേക്ക് നാന്നൂറ് കാറുകളുടെ അകമ്പടിയില്‍ മുന്നൂറ് കിലോമീറ്റര്‍ റോഡ് വഴി സഞ്ചരിച്ചാണ് ബൈജ്നാഥ് പാര്‍ട്ടി പുനപ്രവേശനത്തിനായി എത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ശിവപുരി ജില്ലയില്‍ വലിയ സ്വാധീനമുളള നേതാവാണ് ബൈജ്നാഥ് സിംഗ് യാദവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം പാര്‍ട്ടി വിട്ടയാളാണ് ബൈജ്നാഥ്. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി ഇയാള്‍ക്ക് സീറ്റ് നല്‍കാനിടയില്ലെന്ന് സൂചനയുണ്ടായിരുന്നു. ഇതോടെയാണ് അദ്ദേഹം വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. ബൈജ്നാഥിനൊപ്പം പതിനഞ്ച് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കര്‍ണാടക മാതൃകയില്‍ സംസ്ഥാനം പിടിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരുന്നെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയും 23 എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ അധികാരം നഷ്ടപ്പെടുകയായിരുന്നു. അന്ന് സിന്ധ്യക്കൊപ്പം പാര്‍ട്ടി വിട്ടവരില്‍ പ്രധാനിയാണ് ബൈജ്നാഥ് സിംഗ്.