ബംഗളുരു: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദിവസവും നിര്‍ബന്ധമായും ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍-എയ്ഡഡ്, സ്വകാര്യ മേഖലകളിലുളള എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും ഉത്തരവ് ബാധകമാണ്. ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് എല്ലാവരെയും ഒരുപോലെ കാണാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനാണ് ഭരണഘടനയുടെ ആമുഖം വായന നിര്‍ബന്ധമാക്കിയത്. ഉത്തരവ് എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
'രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കാനും എല്ലാ സമുദായങ്ങള്‍ക്കിടയിലും സാഹോദര്യം പ്രോത്സാഹിപ്പിക്കാനും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് യുവാക്കളെ സഹായിക്കും. ഇത്രയും മഹത്തായ ഭരണഘടനയുളളതിനാല് അത് യുവാക്കള്‍ എല്ലാ ദിവസവും വായിക്കേണ്ടതുണ്ട്.'- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എച്ച് സി മഹാദേവപ്പ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
ബിജെപി അധികാരത്തിലിരുന്ന കാലത്ത് പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയ വിവാദ പാഠഭാഗങ്ങള്‍ നീക്കംചെയ്യുമെന്നും സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിനെയും സവര്ക്കറെയുംകുറിച്ചുളള പാഠങ്ങള്‍ പഠിപ്പിക്കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പുനപ്പരിശോധിക്കുമെന്നും സിദ്ധരാമയ്യ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.