മതസൗഹാര്‍ദം പ്രമേയം; 'ഡെയര്‍ ഡെവിള്‍ മുസ്തഫയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് കര്‍ണാടക

ബംഗളുരു: മതസൗഹാര്‍ദ്ദം പ്രമേയമായ കന്നട ചിത്രം 'ഡെയര്‍ ഡെവിള്‍ മുസ്തഫ'യ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. സമൂഹത്തിലെ വിഭജനങ്ങളെ തുറന്നുകാട്ടുകയും മതസൗഹാര്‍ദ്ദത്തെ ബലപ്പെടുത്തുന്ന സന്ദേശം നല്‍കുകയും ചെയ്യുന്നതാണ് ചിത്രമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നികുതിയിളവ് നല്‍കാനുളള തീരുമാനം. നികുതിയിളവ് ആവശ്യപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സമീപിച്ചിരുന്നു. 

'ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും അടിത്തറയില്‍ സമൂഹത്തെ കെട്ടിപ്പടുക്കാനുളള മനസാണ് ഈ കാലഘട്ടത്തില്‍ നമുക്ക് വേണ്ടത്. ഇത്തരമൊരു ദൗത്യം ഏറ്റെടുത്ത സിനിമാ ടീമിന് അഭിനന്ദനങ്ങള്‍. വിദ്വേഷം ഇല്ലാതാക്കി, സ്‌നേഹം പങ്കിടുന്നവരെ നമുക്ക് പിന്തുണയ്ക്കാം'- സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

പ്രമുഖ തിരക്കഥാകൃത്ത് പൂര്‍ണചന്ദ്ര തേജസ്വിയുടെ കഥയെ അടിസ്ഥാനമാക്കി ശശാങ്ക് സോഗലാണ് ഡെയര്‍ഡെവിള്‍ മുസ്തഫ സംവിധാനം ചെയ്തത്. ഹിന്ദു വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ പഠിക്കാനെത്തിയ മുസ്ലീം വിദ്യാര്‍ത്ഥിയുടെ കഥയാണ് ചിത്രം പറയുന്നത്. ഡെയര്‍ഡെവിള്‍ മുസ്തഫയ്ക്ക് നികുതിയിളവ് നല്‍കാനുളള സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് സിനിമാ-സാംസ്‌കാരിക രംഗത്തെ നിരവധിപേരാണ് രംഗത്തെത്തിയത്. ഹിന്ദുത്വ പ്രൊപ്പഗാണ്ട പ്രചരിപ്പിക്കുന്നുവെന്ന് ആരോപണമുയര്‍ന്ന കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് നേരത്തെ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയിരുന്നു.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More