ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

ഡല്‍ഹി: പരുക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ നിന്ന് ഏറെക്കാലമായി പുറത്തു നില്‍ക്കുന്ന മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും പേസര്‍ ജസ്പ്രീത് ബുംറയും തിരിച്ചുവരവിനൊരുങ്ങുവെന്ന് റിപ്പോര്‍ട്ട്‌. ബിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തത്. നിലവില്‍ ലഭ്യമാകുന്ന വിവരം അനുസരിച്ച് ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരും ഇടംപിടിക്കും. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ശ്രേയസ് അയ്യരും ജസ്പ്രീത് ബുംറയും ഇതുവരെ തയ്യാറായിട്ടില്ല.  

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബുംറക്ക് പരിക്കേല്‍ക്കുന്നത്. പുറം ഭാഗത്തിനായിരുന്നു പരിക്ക് പറ്റിയത്. ഒമ്പത് മാസത്തോളം താരം മത്സരങ്ങളില്‍ നിന്നും വിട്ടുനിന്നു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശ്രേയസ് അയ്യര്‍ ഇപ്പോള്‍ പരിശീലനത്തിലാണ്. പരുക്കിനെ തുടര്‍ന്ന് നിരവധി മത്സരങ്ങള്‍ ഇരുവര്‍ക്കും നഷ്ടമായിരുന്നു. അതേസമയം, ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ പാകിസ്താനും ശ്രീലങ്കയിലുമായാണ് ഏഷ്യാ കപ്പ് അരങ്ങേറുന്നത്. ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതിനു മുമ്പ് ഇരുതാരങ്ങളും ഫിറ്റ്‌നെസ് തെളിയിച്ചെങ്കില്‍ മാത്രമേ ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കുകയുള്ളൂ. 

Contact the author

Sports Desk

Recent Posts

Sports Desk 2 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 5 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 8 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 8 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 8 months ago
Cricket

തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് 100 ശതമാനം പിഴ ചുമത്തി ഐസിസി

More
More