'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

സിഡ്‌നി: ലോകകപ്പ് ട്രോഫിയില്‍ കാല്‍ കയറ്റിവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ മാര്‍ഷ്. ട്രോഫിയോട് അനാദരവ് കാണിക്കുന്ന യാതൊന്നും ആ ചിത്രത്തിലില്ലെന്നും അതിനെക്കുറിച്ച് കൂടുതലൊന്നും താന്‍ ചിന്തിച്ചിട്ടില്ലെന്നും മിച്ചല്‍ മാര്‍ഷ് പറഞ്ഞു. ഒരു  ഓസ്‌ട്രേലിയന്‍ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'വിമര്‍ശിക്കാന്‍ മാത്രം ആ ചിത്രത്തില്‍ ഒന്നുമില്ല. അനാദരവായി എനിക്ക് ഒന്നും തോന്നിയില്ല. സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമാണെന്ന് കേട്ടു. എന്നാല്‍ ഞാന്‍ ഇതുവരെ ഒന്നും കണ്ടിട്ടില്ല.'-മിച്ചല്‍ മാര്‍ഷ് പറഞ്ഞു. ഇത്തരത്തില്‍ വീണ്ടും പെരുമാറുമോ എന്ന ചോദ്യത്തിന് 'അതേ തീര്‍ച്ചയായും' എന്നായിരുന്നു മാര്‍ഷിന്റെ മറുപടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ലോകകപ്പ്‌ കിരീടനേട്ടത്തിന് പിന്നാലെ കപ്പിനു മുകളില്‍ കാലുകള്‍ കയറ്റിവെച്ചിരിക്കുന്ന മിച്ചലിന്റെ ചിത്രമാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വിജയികളായതിനു ശേഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതാണ് ചിത്രം. ഓസ്ട്രേലിയന്‍ ടീം അംഗങ്ങള്‍ കളിക്കുശേഷം ഡ്രസിങ് റൂമില്‍ പരസ്പരം സംസാരിക്കുന്നതിനിടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പങ്കുവെച്ചതായിരുന്നു ചിത്രം. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും മുഹമ്മദ് ഷമി അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ മിച്ചലി നെതിരെ രംഗത്തെത്തുകയും ചെയ്തു. മിച്ചലിന്റെ പ്രവൃത്തി ലോകകപ്പിനോടും ക്രിക്കറ്റിനോടുമുള്ള അനാദരവാണെന്നായിരുന്നു വിമര്‍ശനം.

Contact the author

Sports Desk

Recent Posts

Sports Desk 3 weeks ago
Cricket

എനിക്ക് ലഭിച്ച 'പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം' യഷ് ദയാലിനും അവകാശപ്പെട്ടത്- ഫാഫ് ഡുപ്ലെസി

More
More
National Desk 1 month ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 2 months ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Web Desk 6 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 9 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 11 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More