സുധാകരനെതിരെ മിണ്ടാത്ത മാധ്യമങ്ങള്‍ എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമിക്കുന്നത് -പി ജയരാജന്‍

കണ്ണൂര്‍: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ മാധ്യമങ്ങള്‍ ഒന്നും മിണ്ടുന്നില്ലെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍. പുരാവസ്തു തട്ടിപ്പ് കേസിലും പോക്‌സോ കേസിലും പ്രതിയായ ഒരാളോട് അടുത്ത ബന്ധം പുലര്‍ത്തുന്ന കെ. സുധാകരനെതിരെ മാധ്യമങ്ങള്‍ ഒന്നും മിണ്ടുന്നില്ലെന്നും തെറ്റിനെതിരെ നടപടിയെടുക്കുന്ന എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമമെന്നും പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുധാകരന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് വേണ്ട ജാഗ്രത കാണിച്ചില്ലെന്നും കണ്ണൂരിലെ പഴയ കോൺഗ്രസ് നേതാവല്ല, കെപിസിസി പ്രസിഡന്റ് ആണ് സുധാകരനെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

എസ് എഫ് ഐയ്ക്ക് ഗൌരവമായ തെറ്റുപറ്റിയെന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. തെറ്റിനെ തെറ്റായി അംഗീകരിക്കുന്ന രീതിയാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റിനെതിരെ നടപടി എടുക്കുന്ന വിദ്യാർഥി പ്രസ്ഥാനത്തെ പ്രതികൂട്ടിൽ നിർത്താനാണ് ശ്രമിക്കുന്നത്. സുധാകരന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടരുത്. തെറ്റ് ചെയ്തിട്ടുണ്ടങ്കില്‍ അന്വേഷണ സംഘത്തോടും പൊതു സമൂഹത്തോടും പറയാന്‍ സുധാകരന്‍ ബാധ്യസ്ഥനാണെന്നും ജയരാജന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More