എസ് എഫ് ഐക്ക് തെറ്റുപറ്റിയെങ്കില്‍ പാര്‍ട്ടി തിരുത്തട്ടെ- വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കാനം രാജേന്ദ്രന്‍

എസ് എഫ് ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളില്‍ പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഘടനാ നേതാക്കള്‍ പലരും മുന്‍പും ഇത്തരം ആരോപണങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അപ്പോഴെല്ലാം സംഘടനകള്‍ പരിശോധിച്ച് യുക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് പതിവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എസ് എഫ് ഐയുടെ പ്രവര്‍ത്തന ശൈലിയില്‍നിന്ന് ആരെങ്കിലും വ്യതിചലിച്ചിട്ടുണ്ടെങ്കില്‍, തിരുത്തല്‍ വേണമെങ്കില്‍ പാര്‍ട്ടി തന്നെ ഇടപെട്ട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ ചരിത്രം നോക്കിയാല്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കന്മാര്‍ പലരും ഇത്തരം ആരോപണങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതൊക്കെ സ്വാഭാവികമായും ആ സംഘടനകള്‍ പരിശോധിച്ച് യുക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് പതിവ്. ഇവിടെയും അത് ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

യൂണിവേഴ്‌സിറ്റികളുടെ കാര്യങ്ങളില്‍ സര്‍ക്കാരിന് അധികം ഇടപെടാന്‍ പറ്റില്ലല്ലോ. ഒരു ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ അവരുടെ പ്രവര്‍ത്തന ശൈലിയില്‍നിന്ന് ആരെങ്കിലും വ്യതിചലിച്ചിട്ടുണ്ടെങ്കില്‍ അവര്‍ നടപടിയെടുക്കും. അതിനുളള പരിപാടികള്‍ അവര്‍ തുടങ്ങിക്കഴിഞ്ഞു. തിരുത്തല്‍ വേണമെന്നുണ്ടെങ്കില്‍ പാര്‍ട്ടി തന്നെ ഇടപെട്ട് തിരുത്തുമെന്നാണ് എന്റെ പ്രതീക്ഷ'- കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More