പുരാവസ്തു തട്ടിപ്പുകേസ്; കെ സുധാകരന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സുധാകരന്‍ അന്വേഷണസംഘവുമായി സഹകരിക്കണമെന്നും അറസ്റ്റ് ചെയ്താല്‍ അദ്ദേഹത്തെ അമ്പതിനായിരം രൂപയുടെ ആള്‍ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു. ജൂണ്‍ 23-ന് സുധാകരന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. മുന്‍ ഐജി ലക്ഷ്മണയ്ക്കും ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. 

സുധാകരനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും നിലവില്‍ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും പ്രൊസിക്ക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അതിനിടെ ഡിജിപി, മുന്‍ ഡിജിപി, എഡിജിപി എന്നിവര്‍ മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കെ സുധാകരന്‍ കോടതിയില്‍ സമര്‍പ്പിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുരാവസ്തു കേസില്‍ സുധാകരന്റെ പേര് പറയാന്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി റുസ്തം നിര്‍ബന്ധിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും മോന്‍സന്‍ മാവുങ്കല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ താന്‍ മോന്‍സനെ ഭീഷണിപ്പെടുത്തിയെന്ന വാദം തെറ്റാണെന്നും പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും റുസ്തം പറഞ്ഞു. മോന്‍സന്‍ ജയിലില്‍നിന്ന് സുധാകരനെ വിളിച്ചിട്ടില്ലെന്നും സുധാകരനെതിരെ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More