വലിയ പെരുന്നാള്‍: ബുധനും വ്യാഴവും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: വലിയ പെരുന്നാള്‍ പ്രമാണിച്ച് നാളെയും മറ്റന്നാളും (ബുധന്‍, വ്യാഴം) സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ബുധനാഴ്ച അവധിയാണെന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് വ്യാഴാഴ്ചയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത് എന്നതിനാല്‍ ഒരു ദിവസം കൂടി അവധി നല്‍കുകയായിരുന്നു. 

ബുധനാഴ്ചത്തെ അവധി വ്യാഴാഴ്ചയിലേക്ക് മാറ്റിയാല്‍ മതി എന്നാണ് പൊതുഭരണ വകുപ്പിന്‍റെതായി സര്‍ക്കാരിന് ലഭിച്ച ശുപാര്‍ശ. എന്നാല്‍ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കും എന്ന് വിലയിരുത്തിയ മന്ത്രിസഭ രണ്ടുദിവസവും പൊതു അവധി നല്‍കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ്യാഴാഴ്ചകൂടി അവധി പ്രഖ്യാപിച്ചതോടെ അന്ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവെച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ ഇന്‍ കംപ്യൂട്ടര്‍ എന്‍ജിനിയറിങ് (കാറ്റഗറി നമ്പര്‍ 680/2022), കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അസിസ്റ്റന്റ് സയന്റിസ്റ്റ് (കാറ്റഗറി നമ്പര്‍ 582/2022 ) തസ്തികകളിലേക്ക്  നടത്താനിരുന്ന പരീക്ഷകള്‍ തുടങ്ങിയവയാണ് മാറ്റിവെച്ചത്.  മാറ്റിവെച്ച പരീക്ഷകള്‍ അടുത്തമാസം (ജൂലായ്) 19 ന് നടത്തുമെന്ന് പി എസ് സി അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More