എന്റെ മന്ത്രിയെ പിരിച്ചുവിടാന്‍ നിങ്ങള്‍ക്ക് അധികാരമില്ല; ഗവര്‍ണറോട് എംകെ സ്റ്റാലിന്‍

ചെന്നൈ: മന്ത്രി വി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്ന് നീക്കംചെയ്യാന്‍ തീരുമാനിച്ച ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരിലെ മന്ത്രിയെ തന്റെ അനുവാദമില്ലാതെ പുറത്താക്കാനുളള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു. പ്രധാനപ്പെട്ടൊരു തീരുമാനം എടുക്കുന്നതിനു മുന്‍പ് ഗവര്‍ണര്‍ നിയമോപദേശം തേടിയില്ലെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ മന്ത്രിയെ പുറത്താക്കിക്കൊണ്ട് ഗവര്‍ണര്‍ നല്‍കിയ ഭരണഘടനാവിരുദ്ധമായ കത്ത് അസാധുവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ആര്‍ എന്‍ രവിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുമായി ഇടപഴകുമ്പോള്‍ ഗവര്‍ണറെപ്പോലെ ഉയര്‍ന്ന ഭരണഘടനാ അധികാരികള്‍ അന്തസ്സോടെ പ്രവര്‍ത്തിക്കണമെന്നും അടിസ്ഥാനരഹിതമായ ഭീഷണികള്‍ക്ക് വഴങ്ങരുതെന്നും സ്റ്റാലിന്‍ പറഞ്ഞു. 'ജൂണ്‍ 29-ന് നിങ്ങളുടെ കത്തുകള്‍ എനിക്ക് ലഭിച്ചു. ഒന്ന് വൈകുന്നേരം ഏഴിന്. വി സെന്തില്‍ ബാലാജിയെ എന്റെ കാബിനെറ്റില്‍നിന്ന് നീക്കംചെയ്യുകയാണെന്ന് പറഞ്ഞത്. മറ്റൊന്ന് അതേദിവസം രാത്രി 11.45-ന് നടപടി പിന്‍വലിച്ചുവെന്ന് പറഞ്ഞ്. വേണ്ട നിയമോപദേശം തേടാതെയാണ് നിങ്ങള്‍ പ്രവര്‍ത്തിച്ചതെന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്'- എം കെ സ്റ്റാലിന്‍ കത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചില പ്രത്യേക ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നാണ് എം കെ സ്റ്റാലിന് അയച്ച കത്തില്‍ ആര്‍ എന്‍ രവി പറഞ്ഞത്. കളളപ്പണക്കേസില്‍ പ്രതിയായ സെന്തില്‍ ബാലാജി അധികാരത്തില്‍ തുടരുന്നത് കേസന്വേഷണത്തെയും നിയമനടപടികളെയും ബാധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. എ ഐ എ ഡി എം കെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന കേസില്‍ ജൂണ്‍ 14-ന് ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 23 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More