അധ്യാപന ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ മത്സ്യകന്യകയാകാനൊരുങ്ങി ഇംഗ്ലീഷ് ടീച്ചര്‍

ഇറ്റലിയിലെ ഒരു സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയാണ് 33 കാരിയായ മോസ് ഗ്രീൻ. കോവിഡ് മഹാമാരിയുടെ കാലത്ത് ലോക്ഡൗൺ ദിവസങ്ങളിൽ വീട്ടിൽ ഇരുന്നപ്പോഴാണ് വ്യത്യസ്തമായ എന്തെങ്കിലും ഒരു വിനോദത്തിൽ ഏർപ്പെടണമെന്ന് മോസ് ഗ്രീനിന് തോന്നി തുടങ്ങിയത്. അങ്ങനെയിരിക്കവെ ഒരു ദിവസം കടൽ തീരത്ത് സമയം ചെലവഴിക്കുന്നതിനിടയിൽ മത്സ്യകന്യകയെ പോലെ തോന്നിപ്പിക്കുന്ന എന്തോ ഒന്നിനെ അവള്‍ കടലിൽ കണ്ടു. അതോടെ ഒരു മത്സ്യകന്യകയായി സ്വയം രൂപം മാറുന്നതിനെ കുറിച്ചായി മോസ് ഗ്രീന്‍റെ ചിന്ത. പതുക്കെ ഒരു വിനോദത്തിനായി മോസ് ഗ്രീൻ മത്സ്യകന്യകയുടെ വേഷം ധരിച്ച് തുടങ്ങി. 

മോസ് ഗ്രീനിനെ കാണാനായി വരുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടിവന്നു. പ്രമുഖ മാധ്യമങ്ങള്‍ അവരെ കുറിച്ച് ഫീച്ചറുകള്‍ എഴുതി. സമൂഹ മാധ്യമങ്ങള്‍ അവരോടൊപ്പമുള്ള സെല്‍ഫികളാല്‍ നിറഞ്ഞു. കുറഞ്ഞ ദിവസംകൊണ്ടുതന്നെ ഒരു നാഷണല്‍ സ്റ്റാറായി മോസ് ഗ്രീൻ. ഇപ്പോഴിതാ, തന്‍റെ അധ്യാപന ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ മത്സ്യ കന്യകയാവാന്‍ ഒരുങ്ങുകയാണ് അവര്‍. കേൾക്കുമ്പോൾ വിചിത്രമെന്ന് മറ്റുള്ളവര്‍ക്ക് തോന്നാമെങ്കിലും തനിക്കേറെ ആനന്ദം നല്‍കുന്ന പ്രവര്‍ത്തിയാണ് അതെന്ന് മോസ് ഗ്രീൻ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരത്തില്‍ വേഷം മാറുമ്പോള്‍ 'പ്രകൃതിയും കടലും' തമ്മില്‍ വിവരണാതീതമായ ഒരു ബന്ധം അനുഭവപ്പെടുന്നതായാണ് മോസ് അവകാശപ്പെടുന്നത്, അതുകൊണ്ടാണ് അല്പം സാഹസികമാണെങ്കിലും ഒരു പ്രൊഫഷണൽ മത്സ്യകന്യകയാകുക എന്ന തീരുമാനത്തിലേക്ക് താൻ എത്തിയതെന്നും അവർ പറയുന്നു. ഇതിനായി ഡൈവിംഗും വെള്ളത്തിനടിയിൽ കൂടുതൽ സമയം ശ്വാസം പിടിച്ച്  കിടക്കുന്നതിനുള്ള കഴിവുകളും ഒക്കെ മോസ് ഗ്രീൻ സ്വായത്തമാക്കിക്കഴിഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 3 months ago
Lifestyle

മാതാപിതാക്കളുടെ ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമാക്കിയത്; ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് പ്രഗ്നാനന്ദ

More
More
Web Desk 10 months ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

More
More
Web Desk 11 months ago
Lifestyle

'വിവാഹം കഴിക്കണം പക്ഷേ, ഭാര്യയാകേണ്ട' - ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ്

More
More
National Desk 11 months ago
Lifestyle

ജീവിത പങ്കാളി എങ്ങനെയുള്ള ആളായിരിക്കണം?; ആദ്യമായി മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി

More
More
Web Desk 1 year ago
Lifestyle

ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായ ഓര്‍മ്മയായി

More
More
Web Desk 1 year ago
Lifestyle

മാംസം കഴിക്കുന്ന പുരുഷന്മാരുമായി ലൈംഗികബന്ധം വേണ്ടെന്ന് പെറ്റ

More
More