2024-ല്‍ ഫാഷന്‍ ലോകം അടക്കിവാഴുക 'പീച്ച് ഫസ്' നിറം

2024-ല്‍ ഫാഷന്‍ ലോകം അടക്കിവാഴുക 'പീച്ച് ഫസ്' നിറം. ഇളം നിറത്തിലുളള പിങ്കും ഓറഞ്ചും കലര്‍ന്ന നിറമാണ് പീച്ച് ഫസ്. സമാധാനം, മൃദുലത തുടങ്ങിയവയാണ് ഈ നിറം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓരോ വര്‍ഷവും ഫാഷന്‍ ലോകത്തിന് നിറഭേദങ്ങള്‍ നിശ്ചയിക്കുന്ന അമേരിക്കയിലെ വര്‍ണ ഗവേഷണ സ്ഥാപനമായ പാന്റോണ്‍ കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പീച്ച് ഫസ് 2024-ന്റെ നിറമായി പ്രഖ്യാപിച്ചത്. ഇത്തവണത്തെ നിറം പാന്റോണ്‍ കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 25-ാം വാര്‍ഷികത്തെ അടയാളപ്പെടുത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. 

കണ്ണിന് കുളിര്‍മ നല്‍കുന്ന ഇളം നിറമായ പീച്ച് ഫസ് വസ്ത്രങ്ങളിലും ആഭരണങ്ങളിലുമെല്ലാം നിറയുന്നതാകും ഇനിയുളള ട്രെന്‍ഡ്. നിലവില്‍ ട്രെന്‍ഡിംഗായി തുടരുന്ന പേസ്റ്റല്‍ നിറങ്ങളില്‍ ഉള്‍പ്പെട്ടതാണ് പീച്ച് ഫസും. കളര്‍ പാലറ്റില്‍ ഓറഞ്ചിന്റെയും പിങ്കിന്റെയും ഇടയിലാണ് പീച്ച് ഫസിന്റെ സ്ഥാനം. പീച്ച് ഫസ് നിറത്തിലുളള വസ്ത്രങ്ങളും ആഭരണങ്ങളും മാത്രമല്ല, ചെരുപ്പുകളും സ്‌നീക്കേഴ്‌സും സണ്‍ഗ്ലാസുകളും വരെ വിപണിയിലെത്തിക്കഴിഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീ-പുരുഷഭേദമില്ലാതെ ഫോര്‍മല്‍- കാഷ്വല്‍- പാര്‍ട്ടിവെയര്‍ വ്യത്യാസമില്ലാതെ എവിടെയും ചേര്‍ന്നുപോകുന്നതാണ് ഈ നിറം. 2000 മുതലാണ് പാന്റോണ്‍ വര്‍ഷാവസാനം അടുത്ത വര്‍ഷത്തെ നിറങ്ങള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ നിറം വിവ മജന്ത 18 ആയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Lifestyle

ഗര്‍ഭധാരണം സ്ത്രീകളെ പെട്ടെന്ന് വാര്‍ധക്യത്തിലെത്തിക്കുമെന്ന് പഠനം

More
More
Web Desk 1 month ago
Lifestyle

ലോക ഒബീസിറ്റി ദിനം; മാറുന്ന ജീവിതശൈലിയും പൊണ്ണത്തടിയും

More
More
Web Desk 7 months ago
Lifestyle

മാതാപിതാക്കളുടെ ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമാക്കിയത്; ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് പ്രഗ്നാനന്ദ

More
More
Web Desk 9 months ago
Lifestyle

അധ്യാപന ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ മത്സ്യകന്യകയാകാനൊരുങ്ങി ഇംഗ്ലീഷ് ടീച്ചര്‍

More
More
Web Desk 1 year ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

More
More
Web Desk 1 year ago
Lifestyle

'വിവാഹം കഴിക്കണം പക്ഷേ, ഭാര്യയാകേണ്ട' - ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ്

More
More